ആൻഡേഴ്സണെയും വഖാറിനെയും ഞാൻ നേരിട്ടത് ആ തന്ത്രം ഉപയോഗിച്ചത്, ഒടുവിൽ ആ സത്യം വെളിപ്പെടുത്തി സച്ചിൻ ടെണ്ടുൽക്കർ; വെറുതെ അല്ല ഇയാൾ ഗോട്ട് ആയത്

ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ റിവേഴ്സ് സ്വിംഗിനെ നേരിടാനുള്ള തൻ്റെ സാങ്കേതികത വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ്. തൻ്റെ പ്രസിദ്ധമായ കരിയറിൽ, സച്ചിന് വഖാർ യൂനിസ്, വസീം അക്രം എന്നിവരെയും പിന്നീട് ഡെയ്ൽ സ്റ്റെയ്ൻ, ജെയിംസ് ആൻഡേഴ്സൺ, ഉമർ ഗുൽ എന്നിവരെയും നേരിട്ടപ്പോൾ അവരെല്ലാവരും എക്കാലത്തെയും മികച്ച റിവേഴ്സ് സ്വിംഗ് ബൗളർമാരിൽ പ്രമുഖർ ആയിരുന്നു.

അവരെ നേരിടാൻ, സച്ചിൻ ടെന്നീസ് ബോൾ ടേപ്പ് ചെയ്യുകയും അത് ഉപയോഗിച്ച് പരിശീലിക്കുകയും ചെയ്തിരുന്നതായിട്ട് പറഞ്ഞിരിക്കുകയാണ്. തിളങ്ങുന്ന വശം ഏതെന്ന് അറിയാൻ താൻ പന്ത് സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ടെന്നും അതിനനുസരിച്ച് തൻ്റെ ഷോട്ടുകൾ കളിക്കാറുണ്ടെന്നും മുൻ ക്രിക്കറ്റ് താരം പറഞ്ഞു.

“എൻ്റെ കരിയറിൽ, ഞാൻ പന്ത് ഒരു വശത്ത് നിന്ന് ടേപ്പ് ചെയ്യുമായിരുന്നു. സീസൺ (ലെതർ) പന്തുകളിൽ, ഞാൻ തിളങ്ങുന്നതും പരുക്കൻ വശവും തിരയുമായിരുന്നു. റിവേർസ് സ്വിങ് കണ്ട് പിടിക്കാൻ ആയിരുന്നു അത്. ടെന്നീസ് ബോളിൽ ഞാൻ ഒരു വശത്ത് ടേപ്പ് പ്രയോഗിക്കും എന്നിട്ടാണ് കളിച്ചിരുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ റിവേർസ് സ്വിങ്ങിനെ നേരിടാൻ എനിക്ക് എന്റെ തന്ത്രങ്ങൾ ഉണ്ടായിരുന്നു ”സച്ചിൻ പറഞ്ഞു.

ഇന്ത്യ നിലവിൽ ഇത്തരത്തിൽ റിവേഴ്‌സ് സ്വിങ് കളിക്കാൻ മികവുള്ള താരങ്ങളെ തേടുക ആണെന്ന് തന്നെ പറയാം. മാറുന്ന ക്രിക്കറ്റ് കാലത്ത് ഇത്തരം സാങ്കേതിക മികവുള്ള താരങ്ങൾ കുറവാണ്.

Latest Stories

"ഞാൻ വിരമിക്കൽ മത്സരം വേണ്ടെന്ന് വെച്ചതിന് ഒറ്റ കാരണമേ ഒള്ളു"; വമ്പൻ വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

15കാരിയെ വിവാഹം ചെയ്‌തെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചു; ഇലന്തൂർ സ്വദേശിയും ഒത്താശ ചെയ്ത അമ്മയും അറസ്റ്റിൽ

ഇപ്പോൾ നിക്ഷേപിച്ചാൽ 68 മാസത്തിൽ ഇരട്ടിയാക്കാം; നിക്ഷേപകർക്ക് സുവർണാവസരവുമായി ഐസിഎൽ

ബ്ലാസ്റ്റേഴ്‌സ് എന്ന സുമ്മാവ; മധ്യനിരയിലേക്ക് പുതിയ ഒരു താരം കൂടെ

ജനിച്ച രാജ്യത്തിന് വേണ്ടി കളിച്ചില്ല, പകരം കളത്തിൽ ഇറങ്ങിയത് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി; അപൂർവ റെക്കോഡ് നോക്കാം

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ