ഇന്ത്യൻ നായകനാകാനുള്ള കഴിവ് എനിക്കുണ്ട്, പക്ഷെ ആ സ്ഥാനം കിട്ടുമെന്ന് തോന്നുന്നില്ല; സൂപ്പർതാരം പറയുന്നത് ഇങ്ങനെ

ഫാസ്റ്റ് ബൗളർമാർ ബാറ്റർമാരെക്കാൾ മിടുക്കന്മാർ ആണെന്ന് പറയുകയാണ് ജസ്പ്രീത് ബുംറ. ഒരു ബാറ്റർ എതിരെ നിൽകുമ്പോൾ അവനെ പുറത്താക്കാൻ പല വഴികൾ ആണ് ചിന്തിക്കേണ്ടത്. ഇതിന് സ്മാർട്ട് ബ്രെയിൻ വളരെ അത്യാവശ്യമാണ്. അത് ഇല്ലാത്ത ഒരാൾക്ക് ജയിക്കാനാകില്ല എന്നും ബുംറ പറയുന്നു. ബുംറ കുറച്ച് അവസരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്, ദേശീയ ടീമിൻ്റെ നായകനാകാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്ന് പലരും കരുതുന്നു. എന്നാൽ ഇന്ത്യൻ നായകൻ ആകാൻ ഉള്ള കഴിവ് ഉണ്ടെന്ന് വിശ്വസിക്കുമ്പോൾ പോലും ഇതൊന്നും തന്റെ നിയന്ത്രണത്തിൽ നിൽക്കുന്ന കാര്യം അല്ലെന്നാണ് സൂപ്പർ താരം പറയുന്നത്.

“ഇന്ത്യൻ ടീമിനെ നയിക്കുന്നതിനെക്കുറിച്ച് എനിക്ക് തീരുമാനിക്കാൻ കഴിയില്ല. ഇത് എൻ്റെ നിയന്ത്രണത്തിലല്ല, അത് എൻ്റെ ശമ്പള ഗ്രേഡിന് മുകളിലാണ്, ”ബുംറ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ലോകത്തിലെ ഏറ്റവും നായകന്മാർ ഫാസ്റ്റ് ബോളർമാർ ആണെന്നും സൂപ്പർ താരം വെളിപ്പെടുത്തി.

“വസീം അക്രവും വഖാർ യൂനിസും ടീമിനെ നായകനാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. കപിൽ ദേവും ഇമ്രാൻ ഖാനും ക്യാപ്റ്റന്മാരായി ലോകകപ്പ് നേടി. പാറ്റ് കമ്മിൻസ് മികച്ച പ്രകടനമാണ് നടത്തുന്നത്. ബൗളർമാർ സമ്മർദത്തിലൂടെ വളരെയധികം കടന്നുപോകുന്നതിനാലാണ് ക്യാപ്റ്റൻസി മിക്കപ്പോഴും ബാറ്റർമാർക്ക് നൽകപ്പെടുന്നതെന്ന് ഞാൻ കരുതുന്നു. ഇത് ഒഴിവാക്കാൻ, ബാറ്റർമാർക്ക് കൂടുതൽ ഉത്തരവാദിത്തം നൽകുന്നു. ബൗളർമാർ മിടുക്കന്മാരാണെന്ന എൻ്റെ ചിന്താഗതിയിൽ മാറ്റമൊന്നും ഇല്ല ”അദ്ദേഹം കൂട്ടിച്ചേർത്തു.

2024 ലെ ഐസിസി ടി20 ലോകകപ്പ് ഇന്ത്യയെ വിജയിപ്പിക്കാൻ സഹായിച്ചതിന് ശേഷം ബുംറ ഇപ്പോൾ ഒരു നീണ്ട ഇടവേള ആസ്വദിക്കുകയാണ്. സിംബാബ്‌വെ പരമ്പര നഷ്ടമായ അദ്ദേഹത്തിന് ശ്രീലങ്കൻ പര്യടനത്തിലും വിശ്രമം അനുവദിച്ചു.