അവന്മാർക്കിട്ട് ഞാൻ മനഃപൂർവം പണിതതാണ്, ചെയ്ത തെറ്റിനുള്ള ശിക്ഷ അത്യാവശ്യമായിരുന്നു; തുറന്നടിച്ച് ജയ് ഷാ

ബിസിസിഐ, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവരെ കേന്ദ്ര കരാറിൽ നിന്ന് ഈ വർഷം ആദ്യം ഒഴിവാക്കിയിരുന്നു. ഇതിന് ശേഷം അയ്യർ രഞ്ജി ട്രോഫിയിലെ മുംബൈയുടെ സെമി ഫൈനൽ വരെയുള്ള യാത്രയിൽ നിർണായക പങ്ക് വഹിച്ചു. അതേസമയം കിഷൻ മുഴുവൻ ആഭ്യന്തര റെഡ്-ബോൾ കലണ്ടറും നഷ്‌ടപ്പെടുത്താൻ തീരുമാനിക്കുക അയായിരുന്നു. ഇത് ബിസിസിഐ ഉദ്യോഗസ്ഥരെയും ചീഫ് സെലക്ടർ അജിത് അഗാർക്കറെയും പ്രകോപിപ്പിച്ചു.

ഇപ്പോഴിതാ ഈ രണ്ട് ക്രിക്കറ്റ് താഹാരങ്ങൾക്കും വ്യക്തമായ സന്ദേശം അയക്കാൻ തന്നെയാണ് കേന്ദ്ര കരാറിൽ നിന്ന് ഒഴിവാക്കിയതെന്ന് ജയ് ഷാ പറഞ്ഞിരിക്കുകയാണ്. അവർ ചെയ്ത തെറ്റിന് കഠിനമായ ശിക്ഷ തന്നെയാണ് നൽകിയതെന്നും അതാണ് അവരെ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതിലേക്ക് വീണ്ടും എത്തിച്ചതെന്നുമാണ് ഷാ പറഞ്ഞത്.

ഏതെങ്കിലും കളിക്കാരന് പരിക്കേറ്റ് ടെസ്റ്റ് ടീമിൽ നിന്ന് പുറത്തായാൽ ദേശീയ ടീമിലേക്ക് തിരിച്ചുവരുന്നതിന് മുമ്പ് ആഭ്യന്തര സർക്യൂട്ടിൽ വീണ്ടും കഴിവ് തെളിയിക്കേണ്ടതുണ്ടെന്നും ഷാ വ്യക്തമാക്കി. ദുലീപ് ട്രോഫിയിൽ എ+ ഗ്രേഡുള്ള ഒരേയൊരു ക്രിക്കറ്റ് താരമായ രവീന്ദ്ര ജഡേജയുടെ ഉദാഹരണം അദ്ദേഹം ഉദ്ധരിച്ചു.

“നിങ്ങൾ ദുലീപ് ട്രോഫി ടീമിനെ നോക്കുകയാണെങ്കിൽ, രോഹിതും വിരാടും ബുംറയും ഒഴികെ പല പ്രമുഖ താരങ്ങളും രഞ്ജി കളിക്കുന്നുണ്ട്. ഞാൻ സ്വീകരിച്ച കഠിനമായ നടപടികൾ കൊണ്ടാണ് ശ്രേയസ് അയ്യരും ഇഷാൻ കിഷനും ദുലീപ് ട്രോഫി കളിക്കുന്നത്,” ജയ് ഷാ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

“ഞങ്ങൾ അൽപ്പം കർക്കശക്കാരായിരുന്നു. രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റപ്പോൾ, അദ്ദേഹത്തെ വിളിച്ച് ആഭ്യന്തര മത്സരം കളിക്കാൻ ആവശ്യപ്പെട്ടത് ഞാനാണ്. പരിക്ക് പറ്റുകയും പുറത്തുപോകുകയും ചെയ്യുന്ന ആർക്കും ആഭ്യന്തര ക്രിക്കറ്റിൽ ഫിറ്റ്‌നസ് തെളിയിച്ചതിന് ശേഷം മാത്രമേ ഇന്ത്യൻ ടീമിലേക്ക് വരാൻ കഴിയൂ എന്ന് ഇപ്പോൾ ഉറപ്പാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.