ആ മൂന്ന് താരങ്ങളെ ലക്‌ഷ്യം വെച്ച് ഞാൻ തന്ത്രങ്ങൾ ഒരുക്കി കഴിഞ്ഞു, ഇന്ത്യയെ തീർക്കാൻ എനിക്ക് അത് മതി: നഥാൻ ലിയോൺ

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25-ന് വേണ്ടി തയ്യാറെടുക്കുന്നതിനിടെ ഓസ്‌ട്രേലിയൻ സ്പിന്നർ നഥാൻ ലിയോൺ ഇന്ത്യയുടെ ‘ബിഗ് ത്രീ’ വിക്കറ്റുകളുമായി ബന്ധപ്പെട്ട് സംസാരിച്ചിരിക്കുകയാണ്. നവംബർ 22 ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയോടെ, ഓസ്‌ട്രേലിയൻ മണ്ണിൽ ആദ്യമായി ടെസ്റ്റ് പരമ്പര വിജയങ്ങളുടെ ഹാട്രിക് തികയ്ക്കാൻ ഇന്ത്യ നോക്കുമ്പോൾ അതിന് സമ്മതിക്കാൻ ഓസ്ട്രേലിയ ഒരുക്കമല്ല.

കഴിഞ്ഞ പര്യടനങ്ങളിൽ ഓസ്‌ട്രേലിയയിൽ തുടർച്ചയായി വിജയിച്ചതിന് ശേഷം, ഈ വർഷാവസാനം ടെസ്റ്റ് പരമ്പര വിജയങ്ങളുടെ ഹാട്രിക് തികയ്ക്കുക എന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ വരാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25-ൽ ഇറങ്ങും. എന്നിരുന്നാലും, ഏറെ പ്രതീക്ഷയോടെ ഇന്ത്യ കാത്തിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കായി നഥാൻ ലിയോണിന് വ്യത്യസ്ത പദ്ധതികളുണ്ട്.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, ബാറ്റിംഗ് മാസ്റ്റർ വിരാട് കോഹ്‌ലി, തകർപ്പൻ വിക്കറ്റ് കീപ്പർ-ബാറ്റർ റിഷഭ് പന്ത് എന്നിവരെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ഏറ്റവും വിലപിടിപ്പുള്ള വിക്കറ്റുകളായി നഥാൻ ലിയോൺ ഉറപ്പിച്ചു. നഥാൻ ലിയോണിനെ ഉദ്ധരിച്ച് സ്റ്റാർ സ്‌പോർട്‌സ് പറഞ്ഞു: “രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ഋഷഭ് പന്ത് എന്നിവരായിരിക്കും യഥാർത്ഥത്തിൽ മൂന്ന് വലിയ വിക്കറ്റുകൾ . കൂടാതെ ഇന്ത്യക്ക് യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ എന്നിവർ ഉണ്ട്.”

“ഒരു ബൗളിംഗ് ഗ്രൂപ്പെന്ന നിലയിൽ ഞങ്ങൾ മികച്ചവരാണെങ്കിൽ, അവരുടെ പ്രതിരോധത്തെ വെല്ലുവിളിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.” ലിയോൺ പറഞ്ഞു.

Latest Stories

എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്; 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോണ്‍ഗ്രസ് വാക്കുകള്‍ വളച്ചൊടിച്ചു; അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് അമിത്ഷാ

ഒന്നര ലക്ഷത്തോളം പേര്‍ക്ക് വിദേശ സ്ഥിരതാമാസ- പഠന അവസരങ്ങള്‍ ഒരുക്കി 15ാം വര്‍ഷത്തിലേക്ക് ഗോഡ്‌സ്പീഡ് ഇമിഗ്രേഷന്‍

ജില്ല വിട്ടുപോകാം, ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം; പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ.അശ്വിനെ കുറിച്ചുള്ള രസകരമായ 10 വസ്തു‌തകൾ

'ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കി?' സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ

അശ്വിന് സ്പെഷ്യൽ മെസേജുമായി സഞ്ജു സാംസൺ, ഏറ്റെടുത്ത് ആരാധകർ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കണ്ണൂരില്‍ വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു; രോഗബാധ ദുബായില്‍ നിന്നെത്തിയ യുവാവിന്