ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫി 2024-25-ന് വേണ്ടി തയ്യാറെടുക്കുന്നതിനിടെ ഓസ്ട്രേലിയൻ സ്പിന്നർ നഥാൻ ലിയോൺ ഇന്ത്യയുടെ ‘ബിഗ് ത്രീ’ വിക്കറ്റുകളുമായി ബന്ധപ്പെട്ട് സംസാരിച്ചിരിക്കുകയാണ്. നവംബർ 22 ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയോടെ, ഓസ്ട്രേലിയൻ മണ്ണിൽ ആദ്യമായി ടെസ്റ്റ് പരമ്പര വിജയങ്ങളുടെ ഹാട്രിക് തികയ്ക്കാൻ ഇന്ത്യ നോക്കുമ്പോൾ അതിന് സമ്മതിക്കാൻ ഓസ്ട്രേലിയ ഒരുക്കമല്ല.
കഴിഞ്ഞ പര്യടനങ്ങളിൽ ഓസ്ട്രേലിയയിൽ തുടർച്ചയായി വിജയിച്ചതിന് ശേഷം, ഈ വർഷാവസാനം ടെസ്റ്റ് പരമ്പര വിജയങ്ങളുടെ ഹാട്രിക് തികയ്ക്കുക എന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ വരാനിരിക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫി 2024-25-ൽ ഇറങ്ങും. എന്നിരുന്നാലും, ഏറെ പ്രതീക്ഷയോടെ ഇന്ത്യ കാത്തിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കായി നഥാൻ ലിയോണിന് വ്യത്യസ്ത പദ്ധതികളുണ്ട്.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, ബാറ്റിംഗ് മാസ്റ്റർ വിരാട് കോഹ്ലി, തകർപ്പൻ വിക്കറ്റ് കീപ്പർ-ബാറ്റർ റിഷഭ് പന്ത് എന്നിവരെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ഏറ്റവും വിലപിടിപ്പുള്ള വിക്കറ്റുകളായി നഥാൻ ലിയോൺ ഉറപ്പിച്ചു. നഥാൻ ലിയോണിനെ ഉദ്ധരിച്ച് സ്റ്റാർ സ്പോർട്സ് പറഞ്ഞു: “രോഹിത് ശർമ്മ, വിരാട് കോഹ്ലി, ഋഷഭ് പന്ത് എന്നിവരായിരിക്കും യഥാർത്ഥത്തിൽ മൂന്ന് വലിയ വിക്കറ്റുകൾ . കൂടാതെ ഇന്ത്യക്ക് യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ എന്നിവർ ഉണ്ട്.”
“ഒരു ബൗളിംഗ് ഗ്രൂപ്പെന്ന നിലയിൽ ഞങ്ങൾ മികച്ചവരാണെങ്കിൽ, അവരുടെ പ്രതിരോധത്തെ വെല്ലുവിളിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.” ലിയോൺ പറഞ്ഞു.