ഒന്നാം സ്ഥാനം കൈവിട്ട് ഓസീസ്; പുതിയ ടി20 റാങ്കിംഗ് ഇങ്ങനെ

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ റാങ്കിംഗിലും നേട്ടമുണ്ടാക്കി ഇംഗ്ലണ്ട്. ഓസ്‌ട്രേലിയയെ പിന്നിലാക്കി ഇംഗ്ലണ്ട് പട്ടികയില്‍ ഒന്നാമത്തി. 273 റേറ്റിംഗും 5736 പോയിന്റുമാണ് ഇംഗ്ലണ്ടിനുള്ളത്.

273 റേറ്റിംഗും 5724 പോയിന്റുമാണ് പട്ടികയില്‍ രണ്ടാമതുള്ള ഓസ്‌ട്രേലിയയ്ക്കുള്ളത്. 266 റേറ്റിംഗുമായി ഇന്ത്യ മൂന്നാമതുണ്ട്. പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്, ശ്രീലങ്ക എന്നിവരാണ് യഥാക്രമം മറ്റ് സ്ഥാനങ്ങളില്‍.

ഓസ്‌ട്രേലിയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ആറു വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

England (ENG) vs Australia (AUS) 2nd T20I Live Cricket Score Streaming Online: When, Where and How to Watch live telecast?

Read more

ഇതോടെ 2-0ത്തിന് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് രണ്ട് റണ്‍സിന് ജയിച്ചിരുന്നു. മൂന്നാം ടി20 മത്സരം ചൊവ്വാഴ്ച്ച നടക്കും.