വനിത ലോക കപ്പ്: വിന്‍ഡീസിനെ നാട്ടിലേക്കയച്ച് ഓസീസ് ഫൈനലില്‍

വനിത ലോക കപ്പില്‍ ശക്തരായ ഓസ്‌ട്രേലിയ ഫൈനലില്‍. ഇന്ന് നടന്ന സെമി പോരാട്ടത്തില്‍ വെസ്റ്റിന്‍ഡീസിനെ 157 റണ്‍സിനു പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയ കലാശപ്പോരിനു യോഗ്യത നേടിയത്.

മഴ മൂലം 45 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സെടുത്തപ്പോള്‍ മറൂപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 37 ഓവറില്‍ 148 റണ്‍സിന് ഓള്‍ഔട്ടായി.

വിന്‍ഡീസിന് വേണ്ടി ഫിറ്റ്‌നസ് പ്രശ്‌നങ്ങളുണ്ടായിരുന്ന ഷിനേല്‍ ഹെന്റിയും അനീസ മുഹമ്മദും ബാറ്റ് ചെയ്യാന്‍ ഇറങ്ങിയില്ല. ഓസ്‌ട്രേലിയക്കായി 129 റണ്‍സെടുത്ത എലിസ ഹീലിയാണ് കളിയിലെ താരം. ഓപ്പണിങ് വിക്കറ്റില്‍ അലീസ ഹീലി-റേച്ചല്‍ ഹെയ്ന്‍സ് സഖ്യം 216 റണ്‍സ് കൂട്ടിച്ചേര്‍ത്തു. റേച്ചല്‍ ഹെയ്ന്‍സ് 85 റണ്‍സെടുത്തു.

Read more

ഓസീസിനു ഒരിക്കല്‍പ്പോലും ഭീഷണിയുയര്‍ത്താതെയാണ് സെമിയില്‍ വിന്‍ഡീസ് കീഴടങ്ങിയത്. ഇതു ഏഴാം തവണയാണ് ഓസ്ട്രേലിയ ടൂര്‍ണമെന്റിന്റെ ഫൈനലിലേക്കു ടിക്കറ്റെടുത്തത്. ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക സെമി പോരിലെ വിജയിയാരിക്കും ഫൈനലില്‍ ഓസീസിന്റെ എതിരാളി.