ഗംഭീറിന്റെ നിബന്ധന അംഗീകരിച്ചാൽ അവനെ ക്യാപ്റ്റൻ ആക്കാം; തിരിച്ചുവരവിനൊരുങ്ങി പ്രമുഖ താരം

ഇന്ത്യൻ ക്രിക്കറ്റ് മുഖ്യ പരിശീലകനായ ഗൗതം ഗംഭീർ വന്ന ശേഷം ടീമിൽ ഒരുപാട് മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാത്തവർ ടീമിൽ ഇടം നേടുന്നു. യോഗ്യത ഉള്ളവർ ടീമിന് പുറത്തേക്ക് പോകുന്നു. ഇതാണ് ഇപോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സംഭവിക്കുന്നത്. ഈ കഴിഞ്ഞ ഐസിസി ടി-20 മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച വൈസ് ക്യാപ്റ്റൻ ഹാർദിക്‌ പാണ്ട്യയെ, രോഹിത് ശർമ്മ വിരമിക്കൽ പ്രഖ്യാപിച്ചതോടെ അടുത്ത ക്യാപ്റ്റനായി തിരഞ്ഞെടുക്കും എന്ന് തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. എന്നാൽ പ്രതീക്ഷിക്കാത്ത പേരായ സൂര്യ കുമാർ യാദവിനെ നായക സ്ഥാനത്തേക്ക് എത്തിച്ചിരിക്കുകയാണ് ഗൗതം ഗംഭീർ. ഇത് ഇന്ത്യൻ ആരാധകർക്കിടയിൽ വലിയ ചർച്ച വിഷയം ആയി തീർന്നിരിക്കുകയാണ്.

ഗംഭീറിന്റെ പദ്ധതിയിൽ താരങ്ങൾ ഐപിഎൽ മത്സരങ്ങളിലൂടെ ഇന്ത്യൻ ടീമിലേക്ക് പ്രവേശിക്കാൻ സാധിക്കില്ല. മറിച്ച് വേറെ ക്രിക്കറ്റ് ലീഗുകളിലും മറ്റു അന്താരാഷ്ട്ര മത്സരങ്ങളിലും മികച്ച പ്രകടനം നടത്തുകയും ചെയ്യണം. ഇപ്പോൾ നായക സ്ഥാനത് നിന്ന് ഹാർദിക്‌ പാണ്ട്യയുടെ പേര് തിരഞ്ഞെടുക്കാത്തതിന്റെ കരണം അദ്ദേഹം വെളുപ്പെടുത്തിയിരിക്കുകയാണ്. ഹർദിക്കിന് ഫിറ്റ്നസ് പരമായി ഒരുപാട് മെച്ചപ്പെടാൻ ഉണ്ട്. വർഷങ്ങളുടെ കണക്കെടുത്താൽ ഹർദിക്കിന് 55 ശതമാനം അന്താരാഷ്ട്ര കളികൾ ഫിറ്റ്നെസിനെ തുടർന്ന് നഷ്ടപ്പെട്ടിരുന്നു. എന്നാൽ താരം ഐപിഎല്ലിൽ 92 ശതമാനം മത്സരങ്ങളും കളിക്കുന്നുമുണ്ട്. ഈ ഒരു കാര്യം കൊണ്ടാണ് അദ്ദേഹത്തിന് ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെടാൻ കാരണം എന്നാണ് പരിശീലകൻ ഗൗതം ഗംഭീർ അഭിപ്രായപ്പെടുന്നത്.

ടീമിൽ ഇടം നേടിയ ഒരു താരത്തിന് എപ്പോഴും ഫിറ്റ്നസ് പരമായി പ്രശ്നങ്ങൾ വന്നു മത്സരിക്കാതെ ഇരിക്കുന്നതിൽ അദ്ദേഹത്തിന് താല്പര്യ കുറവുണ്ട്. ഈ കാര്യം ഹാർദിക്‌ പാണ്ട്യയുമായി ഗംഭീർ സംസാരിച്ചിരുന്നു എന്ന പിടിഐ റിപ്പോർട്ട് ചെയ്യ്തു. ഫിറ്റ്നസ് തെളിയിച്ചാൽ അദ്ദേഹത്തിന് ടീമിൽ നായകനായി തുടരാൻ സാധിക്കും. ഹാർദിക്‌ രഞ്ജി ട്രോഫിയിൽ കളിക്കുക മാത്രമല്ല വിജയ് ഹസാരെ ടൂർണമെന്റിൽ പത്ത് ഓവറുകൾ എറിഞ്ഞ് മികച്ച ബാറ്റിങ്ങും അദ്ദേഹം പുറത്തെടുക്കണം. ഇതാണ് ഗംഭീർ വെച്ച നിബന്ധന. ഇത് സമ്മതിച്ചെന്നും ഇതിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങുകയാണ് ഹാർദിക്‌ എന്നും ആണ് ഇപോൾ കിട്ടുന്ന വിവരം.

ഫിറ്റ്നസ് തെളിയിച്ചാൽ ഏകദിനത്തിലും ടി-20 യിലും ഹാർദിക്കിനായിരിക്കും ഗംഭീർ പരിഗണന നൽകുന്നത്. ഈ കഴിഞ്ഞ ഐസിസി ടി-20 ടൂർണമെന്റിൽ ഹാർദിക്‌ പാണ്ട്യ മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. അത് കൊണ്ട് തന്നെ അദ്ദേഹത്തിനെ പോലെ ഉള്ള താരത്തിനെ ഒരിക്കലും മാറ്റി നിർത്താൻ സാധിക്കില്ല. അത് കൊണ്ട് തന്നെ ഗംഭീറിന്റെ വാക്കുകൾ നിരസിക്കാതെ അദ്ദേഹം ഫിറ്റ്നസ് തെളിയിച്ച് വീണ്ടും ടീമിൽ നായക സ്ഥാനത് വരാനാണ് ശ്രമിക്കുന്നത്. ഫിറ്റ്‌നസ് തെളിയിക്കാതെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിപ്പിക്കില്ലെന്നും ഗംഭീര്‍ ഹാര്‍ദിക്കിനെ അറിയിച്ചിട്ടുണ്ട്. ഹാര്‍ദിക്കിന് ഗംഭീര്‍ പറയുന്ന കാര്യങ്ങള്‍ മനസിലാക്കിയെന്നും പോസിറ്റീവായ പ്രതികരണമാണ് ഉണ്ടായിട്ടുള്ളതെന്നുമാണ് ടീം വൃത്തം പറയുന്നത്.