ഓടി എത്തിയില്ലെങ്കിൽ ഇവന്മാർ പണി തരും, വെപ്രാളത്തിലോ അബദ്ധവും; പാകിസ്ഥാൻ ബംഗ്ലാദേശ് നാലാം ടെസ്റ്റിൽ നടന്നത് കോമഡി ഉത്സവം; വീഡിയോ കാണാം

പാക്കിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റിൻ്റെ നാലാം ദിനം കോമഡിയുടെ ഒരു ഉത്സവം തന്നെ നടന്നിരുന്നു. പാകിസ്ഥാൻ ബാറ്റിംഗ് വമ്പൻ തകർച്ചയിലൂടെ പോകുന്ന സമയത്തായിരുന്നു സംഭവം നടന്നത്. 136 റൺസിനിടെ എട്ട് വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ സ്കോർബോർഡ് ഇഴയുന്ന സമയത്ത് ക്രീസിൽ എത്തിയത് അബ്രാർ അഹമ്മദ്. ക്രീസിൽ എത്താനുള്ള സമയപരിധി കഴിയുമെന്ന പേടിയിൽ ബാറ്ററുടെ വെപ്രാളവും ഓട്ടവും അതിനോടുള്ള ബംഗ്ലാദേശ് ബോളർ ഷാക്കിബിന്റെ പ്രതികരണവുമാണ് വൈറലായത്.

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ, വലംകൈയൻ സ്പിന്നർ അബ്രാർ ടൈം ഔട്ടിൽ നിന്ന് രക്ഷപെടാൻ തിടുക്കത്തിൽ ക്രീസിലേക്ക് ഓടുന്നതും പോകുന്ന വഴിയിൽ ഗ്ലൗസ് താഴെ വീണതുമായ സംഭവുമാണ് ഏവരെയും ചിരിപ്പിച്ച്. രസകരമായ സംഭവം മുൻ സന്ദർശക നായകൻ ഷാക്കിബ് അൽ ഹസൻ ഉൾപ്പെടെ എല്ലാവരിൽ നിന്നും പ്രതികരണങ്ങൾക്ക് കാരണമായി.

ഏകദിന, ടെസ്റ്റ് മത്സരങ്ങളിൽ ഒരു ബാറ്റർ പുറത്തായി മൂന്ന് മിനിറ്റിന് മുമ്പ് ക്രീസിലെത്തുന്നതിൽ പരാജയപ്പെട്ടാൽ ‘ടൈംഡ് ഔട്ട്’ ആയി ബാറ്റർ പുറത്താക്കപെടും. 2023 ഏകദിന ലോകകപ്പിനിടെ ശ്രീലങ്കയുടെ ആഞ്ചലോ മാത്യൂസിനെതിരെ ഷാക്കിബ് ഈ തന്ത്രം പ്രയോഗിച്ചിരുന്നു. ഇത് വലിയ വിവാദത്തിന് കാരണമാവുകയും ഈ വിഷയത്തിൽ ആരാധകർ ഭിന്ന അഭിപ്രായങ്ങൾ പറയുകയും ചെയ്തു.

എന്തായാലും മത്സരത്തിലേക്ക് വന്നാൽ പാകിസ്താനെ കാത്തിരിക്കുന്നത് മറ്റൊരു വമ്പൻ തോൽവിയാണ്. രണ്ടാം ഇന്നിങ്സിൽ 172 റൺസിന് പുറത്തായതോടെ ബംഗ്ലാദേശിന് ജയിക്കാൻ 185 റൺ മാത്രം മതിയെന്ന അവസ്ഥയിലാണ് കാര്യങ്ങൾ. 68 – 1 എന്ന അവസ്ഥയിൽ ആണ് നിലവിൽ ബംഗ്ലാദേശ് നിൽക്കുന്നത്.