ഞങ്ങൾ ലോക കപ്പ് ജയിച്ചാൽ ബ്രസീലിനും അര്ജന്റീനക്കും ഒക്കെ തിരിച്ച് പോരാം, ലോക കപ്പ് ഞങ്ങളുടെ പിള്ളേർ അങ്ങോട്ട് എടുക്കും; പ്രവചനവുമായി ജോസ് ബട്ട്ലർ

ഞായറാഴ്ച്ച പാകിസ്ഥാനെതിരായ ടി20 ലോക കപ്പ് ഫൈനൽ ജയിച്ചാൽ അത് തങ്ങളുടെ ഫുടബോൾ ടീമിനെ ലോക കപ്പ് യാത്രയിൽ പ്രചോദിപ്പിക്കുമെന്നും വിജയത്തിൽ സഹായിക്കുമെന്നും ജോസ് ബട്ട്ലർ പറയുന്നു. 2019ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ളണ്ടിന് ഈ കിരീടം കൂടി ആയാൽ അത് ഇരട്ടി മധുരമായിരിക്കും.

ബട്ട്ലറെ സംബന്ധിച്ച് നായകൻ എന്ന നിലയിൽ കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്ന് സ്വന്തമാക്കാൻ ഉള്ള അവസരമാണിത്. അത് സ്വന്തമാക്കിയാൽ ലോകോത്തര നായകന്മാരുടെ ലിസ്റ്റിലേക്ക് ബട്ട്ലര്ക്കും വരാം.

ഫുട്ബോൾ ടീമിന് ക്രിക്കറ്റ് ടീമിൽ നിന്ന് ഊർജം എടുക്കാൻ കഴിയുമോ എന്ന ചോദ്യത്തിന്, നായകൻ പറഞ്ഞു: “അതെ, ഞാൻ തീർച്ചയായും അങ്ങനെ പ്രതീക്ഷിക്കുന്നു.” “ഇംഗ്ലീഷ് സംസ്കാരത്തിന്റെ വളരെ വലിയ ഭാഗമാണ് കായികരംഗം . ലോകകപ്പ് മത്സരങ്ങളിൽ ടീമിനെ ഇംഗ്ലീഷുകാർ ഒരുപാട് പിന്തുണക്കും.”

Read more

” പാകിസ്ഥാന് ലോകോത്തര താരങ്ങളുണ്ട്. അവരുടെ ബോളറുമാർ മികച്ചവന്മാരാണ്. അവരെ നേരിടുന്നത് വെല്ലുവിളി ആയിരിക്കും. പക്ഷെ ഞങ്ങൾ വിജയം സ്വന്തമാക്കും.” ബട്ട്ലർ പ്രതീക്ഷയായി പറഞ്ഞു.