ഒരു മത്സരം കളിച്ചാൽ ആകെ കിട്ടുന്നത് 20000 രൂപ, കോൺട്രാക്ട് പോലും ഇല്ല; അമേരിക്കൻ ടീം അനുഭവിക്കുന്നത് വലിയ കഷ്ടപ്പാട്

അമേരിക്കയുടെ ക്രിക്കറ്റ് ടീം ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്താനെ പരാജയപെടുത്തിയിരുന്നു. സൂപ്പർ ഓവർ വരെ നീണ്ട ആവേശത്തിനൊടുവിൽ ആയിരുന്നു അമേരിക്കയുടെ ജയം. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 18 റൺസെടുത്തപ്പോൾ മറുപടിയായ് പാകിസ്ഥാന് 13 റൺസാണ് നേടാനായത്. ഇതോടെ അമേരിക്ക അഞ്ച് റൺസിന്റെ അട്ടിമറി വിജയം നേടി. കളിയുടെ തുടക്കം മുതൽ പാകിസ്താന്റെ മികവിനെ പേടിക്കാതെ കളിച്ച അമേരിക്കക്ക് അർഹിച്ച വിജയം തന്നെയാണ് കിട്ടിയതെന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം.

പാകിസ്ഥാൻ പോലെ ശക്തരായ ഒരു ടീമിനെ തോൽപിച്ച അമേരിക്ക ഇന്ത്യയടക്കം ഉള്ള ടീമുകൾക്ക് അപായ സൂചനയാണ് നൽകിയിരിക്കുന്നത്. കുഞ്ഞന്മാർ എന്നും പറഞ്ഞ് തങ്ങളെ പുച്ഛിച്ചാൽ നല്ല പണി തങ്ങൾ തരുമെന്ന് തന്നെയാണ്. പാകിസ്ഥാൻ നായകൻ ബാബറും തങ്ങൾക്ക് പറ്റിയ അബദ്ധത്തെക്കുറിച്ചായിരുന്നു പറഞ്ഞിരുന്നത് .

ഒറ്റ ജയം കൊണ്ട് അമേരിക്കൻ താരങ്ങൾ ഹീറോകളെ ആയെങ്കിലും അവർ അനുഭവിക്കുന്നത് വലിയ രീതിയിൽ ഉള്ള കഷ്ടപാടുകളാണ്. ഒരൊറ്റ മത്സരം കളിച്ചാൽ ലക്ഷകണക്കിനും കോടിക്കണക്കിനും രൂപ കിട്ടുന്ന ടീമുകളുടെ കാലത്താണ് 25000 രൂപക്ക് വേണ്ടി ഇവർ കളിക്കുന്നത്. മത്സരങ്ങൾ ഇല്ലാത്ത ദിവസം മറ്റ് ജോലികൾക്ക് പോയിട്ടാണ് ഈ താരങ്ങൾ ജീവിത ചിലവുകൾ നടത്തുന്നത്.

എന്തായാലും ഈ ലോകകപ്പ് അമേരിക്കൻ താരങ്ങളുടെ തലവര മാറ്റുമെന്ന് താനെ കരുതാം.