കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ പുതിയ സീസണിൽ മുംബൈ ഇന്ത്യൻസിന് കാര്യങ്ങൾ ഒട്ടും അനുകൂലം ആയിട്ടല്ല മുന്നോട്ട് പോകുന്നത്. അഞ്ച് തവണ ചാമ്പ്യൻമാരായ ടീം ഇതുവരെ ഏഴ് മത്സരങ്ങളിൽ പരാജയപ്പെട്ടു. പ്ലേ ഓഫ് സാധ്യതകൾ ഏകദേശം അവസാനിച്ച ടീമിന് ഇനി ഉള്ള എല്ലാ മത്സരങ്ങളും ജയിക്കുകയും മറ്റ് ഫലങ്ങൾ അനുകൂലം ആകുകയും വേണം.

വെറ്ററൻ താരം രോഹിത് ശർമ്മയെ മാറ്റി പകരം ഹാർദിക് പാണ്ഡ്യയെ ടീമിൻ്റെ ക്യാപ്റ്റനായി നിയമിച്ചതിന് ശേഷം, ഒന്നും മുംബൈ ഇന്ത്യൻസിൻ്റെ പ്ലാൻ അനുസരിച്ച് പോകുന്നതായി തോന്നുന്നില്ല. ഇപ്പോഴും ഹാപ്പി ആയി ഇരിക്കുന്ന മുംബൈ ഡ്രസിങ് റൂം അന്തരീക്ഷവും അത്ര ഹാപ്പി അല്ലെന്ന് ഈ സീസൺ തുടക്കം മുതൽ വ്യക്തം ആയിരുന്നു.

മാത്രമല്ല, ഡൽഹി ക്യാപിറ്റൽസിനെതിരായ എംഐയുടെ അവസാന തോൽവി ഡ്രസിങ് റൂം അന്തരീക്ഷത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. ഡിസിക്കെതിരായ തോൽവിക്ക് ശേഷം, 258 റൺസ് പിന്തുടരുന്നതിൽ ടീമിൻ്റെ പരാജയത്തിന് നായകൻ തിലക് വർമ്മയെ ഹാർദിക് പാണ്ഡ്യ പരസ്യമായി കുറ്റപ്പെടുത്തി. ഇടംകയ്യൻ സ്പിന്നർ അക്സർ പട്ടേലിനെതിരെ വേണ്ടത്ര ആക്രമണോത്സുകത കാണിക്കാത്തതിന് സ്റ്റാർ ഓൾറൗണ്ടർ വർമ്മയെ ആക്ഷേപിച്ചു, ഇത് ടീമിനുള്ളിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കം കാണിക്കുന്നു.

ഡിസിയോട് ടീം തോറ്റതിന് ശേഷം പാണ്ഡ്യയും വർമ്മയും തമ്മിൽ ഈ പ്രശ്നവുമായി ബന്ധപ്പെട്ടുള്ള തർക്കം നടന്നു. മത്സരത്തിലെ ടോപ് സ്‌കോറർ ആയിട്ടും തന്നെ കുറ്റപ്പെടുത്തിയ നായകന്റെ രീതികളെയാണ് താരം കുറ്റപ്പെടുത്തിയത്. എന്തായാലും വലിയ വാക്കേറ്റത്തിന് ശേഷം രോഹിതും ടീം ഉടമകളും ഇടപെട്ടാണ് താരങ്ങളെ പിന്തിരിപ്പിച്ചത്.