ഇന്‍ഡോറില്‍ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ രണ്ടാം ടി20യില്‍ ഇടംകൈയ്യന്‍ സീമര്‍ അര്‍ഷ്ദീപ് സിംഗ് 32 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഈ അടുത്ത കാലത്ത് യുവതാരത്തിന് സ്ഥിരത ഒരു പ്രധാന പ്രശ്‌നമായിരുന്നു. എന്നാല്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. തങ്ങളുടെ റോളിനെ കുറിച്ച് വ്യക്തതയുണ്ടെങ്കില്‍ മികച്ച പ്രകടനങ്ങളുമായി മുന്നോട്ടുവരാനാകുമെന്ന് അര്‍ഷ്ദീപ് പറഞ്ഞു.
കളിക്കാരുടെ റോളുകള്‍ നിര്‍വചിച്ചിക്കപ്പെട്ടിരിക്കുന്നു. ഒരു ബോളര്‍ എന്ന നിലയില്‍, നിങ്ങള്‍ തുടക്കത്തിലും മധ്യ ഓവറിലും പന്തെറിയണം. വ്യക്തതയുണ്ടെങ്കില്‍, നിങ്ങള്‍ മികച്ച പ്രകടനങ്ങളുമായി എത്തും. കഴിഞ്ഞ 12 മാസങ്ങള്‍ പല അനുഭവങ്ങളുടെ ഒരു മിശ്രിതമാണ്. കുറച്ച് നല്ല പ്രകടനങ്ങള്‍ ഉണ്ടായിരുന്നു, എനിക്ക് പുതിയ എന്തെങ്കിലും പഠിക്കാന്‍ കഴിഞ്ഞു. ചില ഉയര്‍ച്ച താഴ്ചകളും ഉണ്ടായിരുന്നു.
കഴിഞ്ഞ മത്സരത്തില്‍, ഞാന്‍ കുറച്ച് വ്യത്യാസങ്ങള്‍ പരീക്ഷിച്ചു, പ്രത്യേകിച്ച് ഇടംകൈയ്യന്‍മാര്‍ക്കെതിരെ. അത് പ്രവര്‍ത്തിക്കുകയും അത് എനിക്ക് കുറച്ച് ആത്മവിശ്വാസം നല്‍കുകയും ചെയ്തു. എന്റെ കഴിവുകള്‍ മൂര്‍ച്ച കൂട്ടാനാണ് ഞാന്‍ ശ്രമിക്കുന്നത്- അര്‍ഷ്ദീപ് പറഞ്ഞു.
Read more
കഴിഞ്ഞ മത്സരത്തില്‍ നജീബുള്ള സദ്രാന്‍, കരീം ജനത്, നൂര്‍ അഹമ്മദ് എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തി യുവ പേസര്‍ അഫ്ഗാന്‍ മധ്യനിരയെ തകര്‍ത്തു. സന്ദര്‍ശകരെ 172 റണ്‍സില്‍ ഒതുക്കാനും ഒടുവില്‍ മത്സരം ആറ് വിക്കറ്റിന് ജയിക്കാനും ഇത് ഇന്ത്യയെ സഹായിച്ചു.