ഓസ്ട്രേലിയക്ക് എതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ ടീമിന് മറ്റൊരു പരിക്ക് ഭീതി. ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം, പെർത്ത് ടെസ്റ്റിന് മുന്നോടിയായി നടന്ന പരിശീലനത്തിലാണ് രവീന്ദ്ര ജഡേജയ്ക്ക് പരിക്ക് പറ്റിയത്. പരിക്ക് എത്രത്തോളം ഗുരുതരം ആണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
നെറ്റ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പറയുന്നു. കുത്തനെ ഉയർന്നുവന്ന ഒരു ഡെലിവറി അദ്ദേഹത്തിന്റെ വയറിൽ അടിക്കുക ആയിരുന്നു. എന്തായാലും ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയ താരം പിന്നെ നല്ല ടച്ചിലാണ് കൂടുതൽ സമയവും നോട്സിൽ കളിച്ചത്.
ജഡേജയാണ് ഇന്ത്യൻ താരങ്ങളിൽ അവസാനമായി നെറ്റ്സ് വിട്ടതെന്നാണ് റിപ്പോർട്ട്. ശേഷം ഡ്രസ്സിംഗ് റൂമിലേക്ക് പോകുന്നതിന് മുമ്പ് കോച്ച് ഗൗതം ഗംഭീറുമായി പ്രീമിയർ ഓൾറൗണ്ടർ നീണ്ട സംഭാഷണത്തിൽ ഏർപ്പെട്ടിരുന്നു.
2024-25ലെ മുഴുവൻ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഇന്ത്യക്കായി രവീന്ദ്ര ജഡേജ നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓസ്ട്രേലിയൻ സാഹചര്യങ്ങളിൽ മികച്ച റെക്കോർഡ് ഓൾറൗണ്ടർ കൈവശം വച്ചിട്ടുണ്ട്, അത് തുടരാനും തുടർച്ചയായി മൂന്നാം തവണയും പരമ്പര നേടാൻ തൻ്റെ ടീമിനെ സഹായിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു.
Read more
എന്നാൽ പരമ്പരയിലെ ആദ്യ ടെസ്റ്റ് രവീന്ദ്ര ജഡേജ കളിക്കാൻ സാധ്യതയില്ലെന്ന് അവകാശപ്പെടുന്ന നിരവധി റിപ്പോർട്ടുകൾ ഇന്ത്യൻ മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. നാല് ഫാസ്റ്റ് ബൗളർമാർക്കൊപ്പം ടീമിലെ ഏക സ്പിന്നർ ആയി രവിചന്ദ്രൻ അശ്വിനെ വേണമെന്നാണ് മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിൻ്റെ ആവശ്യം.