ഇന്ത്യയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. സ്പിന്‍ കെണിയൊരുക്കി ഇന്ത്യ കാത്തിരിക്കുമ്പോള്‍ ബാസ്ബോള്‍ ശൈലിയില്‍ തിരിച്ചടി നല്‍കാനാണ് ഇംഗ്ലണ്ട് പദ്ധതിയിടുന്നത്. ഒപ്പം ടീമില്‍ നാല് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.
മൂന്ന് സ്പിന്നര്‍മാരെയും രണ്ട് സീമര്‍മാരെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ സ്പിന്‍നിരയില്‍ ഇടംപിടിച്ചപ്പോള്‍ കുല്‍ദീപ് പുറത്തിരിക്കും. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് പേസര്‍മാര്‍.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, ശ്രീകര്‍ ഭരത് ഡബ്ല്യു, രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
Read more
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്‌സ്(സി), ബെന്‍ ഫോക്‌സ്(ഡബ്ല്യു), റെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്ട്‌ലി, മാര്‍ക്ക് വുഡ്, ജാക്ക് ലീച്ച്.