നിനക്കൊന്നും ബോധമില്ലേ.., സര്‍ഫറാസിനും ജുറേലിനും നേരെ ആഞ്ഞടിച്ച് ഗവാസ്‌കര്‍

ഇംഗ്ലണ്ടിനെതിരായുള്ള അഞ്ചാമത്തെയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ യുവതാരങ്ങളായ സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍ എന്നിവരുടെ പുറത്താവലുകള്‍ക്കെതിരേ ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍. രണ്ടു പേരും പുറത്തായ രീതി ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

സര്‍ഫറാസ് വിക്കറ്റ് നഷ്ടപ്പെടുത്തിയ ബോളില്‍ യഥാര്‍ഥത്തില്‍ ഷോട്ട് പോലും കളിക്കേണ്ട ആവശ്യമില്ലായിരുന്നു. ബോള്‍ പിച്ച് ചെയ്ത ശേഷം ഉയര്‍ന്നാണ് വന്നത്. ഷോട്ട് കളിക്കാന്‍ മതിയായ വണ്ണം ഷോര്‍ട്ടായിരുന്നില്ല ആ ബോള്‍. പക്ഷെ സര്‍ഫറാസ് ഖാന്‍ അതിനു ശ്രമിക്കുകയും വില നല്‍കേണ്ടി വരികയും ചെയ്തു. ടീ ബ്രേക്കിനു ശേഷമുള്ള ആദ്യ ബോളായിരുന്നു ഇന്ത്യ കളിച്ചത്.

യാതൊരു ബോധവുമില്ലാത്ത ഷോട്ടാണ് ധ്രുവ് ജുറേല്‍ കളിച്ചത്. ഇത്തരമൊരു ഷോട്ട് ആവശ്യമില്ലായിരുന്നു. താന്‍ പുറത്തായ രീതിയില്‍ അവനു വലിയ നിരാശയുണ്ടാവും- ഗവാസ്‌കര്‍ പറഞ്ഞു.

Read more

24 ബോളില്‍ രണ്ടു ഫോറുള്‍പ്പെടെ 15 റണ്‍സാണ് ജുറേല്‍ നേടിയത്. അഞ്ചാമനായി ഇറങ്ങിയ സര്‍ഫറാസ് ആകട്ടെ 60 ബോളില്‍ 56 റണ്‍സെടുത്തു. ഇന്ത്യയ്ക്കിപ്പോള്‍ ഒന്നാം ഇന്നിംഗ്‌സില്‍ 255 റണ്‍സ് ലീഡുണ്ട്.