'നാലാം ടെസ്റ്റിനുള്ള പിച്ച് ഇങ്ങനെയായിരിക്കും'; ട്രോളുമായി മുന്‍ സിബംബ്‌വേ നായകന്‍

അഹമ്മദാബാദിലെ മൊട്ടേര സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ പിച്ച് ഏറെ വിമര്‍ശനങ്ങള്‍ക്ക് വിഷയമായിരുന്നു. രണ്ട് ദിവസം മാത്രമാണ് മൊട്ടേര ടെസ്റ്റിന് ആയുസ് ഉണ്ടായിരുന്നത്. നാലാം ടെസ്റ്റും മൊട്ടേരയില്‍ തന്നെയാണ് നടക്കുന്നത്. ഇപ്പോഴിതാ നാലാം ടെസ്റ്റിനുള്ള പിച്ച് എങ്ങനെയായിരിക്കുമെന്നതിനെ ട്രോളി രംഗത്ത് വന്നിരിക്കുകയാണ് സിബംബ്‌വേ മുന്‍ നായകന്‍ തതേന്ദ തയ്ബു.

ട്രാക്ടറില്‍ ഉഴുതു മറിക്കുന്ന കൃഷിയിടത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് തയ്ബുവിന്‍റെ ട്രോള്‍. രണ്ട് ക്യാപ്റ്റന്മാരും നാലാം ടെസ്റ്റിനുള്ള പിച്ചില്‍ തൃപ്തരാണെന്ന് തോന്നുന്നതായാണ് തയ്ബു ഫോട്ടോയ്ക്കൊപ്പം ട്വിറ്ററില്‍ കുറിച്ചത്.

Tatenda Taibu eyes to coach in IPL | Bdcrictime

സ്പിന്നര്‍മാര്‍ മാത്രം കളിച്ച് മൂന്നാം ടെസ്റ്റില്‍ 10 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തില്‍ അക്‌സര്‍ പട്ടേല്‍ രണ്ട് ഇന്നിംഗ്‌സില്‍ നിന്ന് 11 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിന്‍ ഏഴ് വിക്കറ്റും സ്വന്തമാക്കി.

ഇന്ത്യയുടെ മാത്രമല്ല ഇംഗ്ലണ്ടിന്റെയും സ്പിന്നര്‍മാര്‍ മൊട്ടേരയില്‍ വിലസി. ഒന്നാമിന്നിംഗ്സില്‍ നായകന്‍ ജോ റൂട്ട് 6.2 ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് പിഴുതു. ജാക്ക് ലീച്ചും നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. മാര്‍ച്ച് നാലിനാണ് നാലാം ടെസ്റ്റ് ആരംഭിക്കുക.

Latest Stories

'അപ്രസക്തനായ വ്യക്തി'; സന്ദീപ് വാര്യരുടെ ചുവട് മാറ്റത്തിൽ പ്രതികരിച്ച് പ്രകാശ് ജാവ്‌ദേക്കർ

ഒടുവിൽ നിനക്ക് അത് സാധിച്ചല്ലോ, നായകനെക്കാൾ സന്തോഷത്തിൽ ഹാർദിക് പാണ്ഡ്യാ; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അമരന്‍ പ്രദര്‍ശിപ്പിക്കണ്ട, തിയേറ്ററിന് നേരെ ബോംബേറ്; പ്രതിഷേധം കടുക്കുന്നു

അർഹതപ്പെട്ട സഹായം കേന്ദ്രം നിഷേധിക്കുന്നു; കേരളത്തോട് മാത്രം എന്തുകൊണ്ടാണ് ഈ സമീപനം: മന്ത്രി കെ ​രാ​ജൻ

രാഹുലോ അഭിമന്യു ഈശ്വരനോ അല്ല! രോഹിത്തിന്റെ അഭാവത്തില്‍ മറ്റൊരു ഓപ്പണറെ നിര്‍ദ്ദേശിച്ച് രവി ശാസ്ത്രി

താമര വിട്ട് കൈപിടിയിൽ; സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്!

ഒച്ചപ്പാടും അലറലും മാത്രം, നോയിസ് ലെവല്‍ 105 ഡെസിബല്‍, തലവേദന വന്നത് വെറുതയല്ല! ഒടുവില്‍ ശബ്ദ നിയന്ത്രണം

'താൻ ഉന്നയിച്ച ഒരു ആരോപണത്തിലും കൃത്യമായ അന്വേഷണമില്ല, സ്വർണക്കടത്തിൽ അന്വേഷണം പ്രഹസനം': പി വി അൻവർ

'കേന്ദ്രത്തിന് കേരളത്തോട് അമർഷം, ഒരു നയാപൈസ പോലും അനുവദിച്ചിട്ടില്ല' നിഷേധാത്മക നിലപാടിൽ പ്രതിഷേധം ഉയരുമെന്ന് എം വി ഗോവിന്ദൻ

ഭരണഘടനാസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നു; ശാസ്ത്രസ്ഥാപനങ്ങളെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി