അഹമ്മദാബാദിലെ മൊട്ടേര സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ പിച്ച് ഏറെ വിമര്‍ശനങ്ങള്‍ക്ക് വിഷയമായിരുന്നു. രണ്ട് ദിവസം മാത്രമാണ് മൊട്ടേര ടെസ്റ്റിന് ആയുസ് ഉണ്ടായിരുന്നത്. നാലാം ടെസ്റ്റും മൊട്ടേരയില്‍ തന്നെയാണ് നടക്കുന്നത്. ഇപ്പോഴിതാ നാലാം ടെസ്റ്റിനുള്ള പിച്ച് എങ്ങനെയായിരിക്കുമെന്നതിനെ ട്രോളി രംഗത്ത് വന്നിരിക്കുകയാണ് സിബംബ്‌വേ മുന്‍ നായകന്‍ തതേന്ദ തയ്ബു.
ട്രാക്ടറില്‍ ഉഴുതു മറിക്കുന്ന കൃഷിയിടത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് തയ്ബുവിന്‍റെ ട്രോള്‍. രണ്ട് ക്യാപ്റ്റന്മാരും നാലാം ടെസ്റ്റിനുള്ള പിച്ചില്‍ തൃപ്തരാണെന്ന് തോന്നുന്നതായാണ് തയ്ബു ഫോട്ടോയ്ക്കൊപ്പം ട്വിറ്ററില്‍ കുറിച്ചത്.
സ്പിന്നര്‍മാര്‍ മാത്രം കളിച്ച് മൂന്നാം ടെസ്റ്റില്‍ 10 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തില്‍ അക്‌സര്‍ പട്ടേല്‍ രണ്ട് ഇന്നിംഗ്‌സില്‍ നിന്ന് 11 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിന്‍ ഏഴ് വിക്കറ്റും സ്വന്തമാക്കി.
Looks like both Captains are interested in the 4th test pitch. 😁 pic.twitter.com/qZK3Oeqtzm
— Tatenda Taibu (@taibu44) February 26, 2021
Read more
ഇന്ത്യയുടെ മാത്രമല്ല ഇംഗ്ലണ്ടിന്റെയും സ്പിന്നര്‍മാര്‍ മൊട്ടേരയില്‍ വിലസി. ഒന്നാമിന്നിംഗ്സില്‍ നായകന്‍ ജോ റൂട്ട് 6.2 ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് പിഴുതു. ജാക്ക് ലീച്ചും നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. മാര്‍ച്ച് നാലിനാണ് നാലാം ടെസ്റ്റ് ആരംഭിക്കുക.