'കുംബ്ലെ ആയിരം വിക്കറ്റ് വീഴ്ത്തിയേനെ, എന്നാലത് പിച്ച് ഇങ്ങനെ ആയിരുന്നെങ്കിലല്ല'; യുവരാജിനോട് വിയോജിച്ച് ഗംഭീര്‍

ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് നടന്ന മൊട്ടേരയിലെ പിച്ചില്‍ അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗും പന്തെറിഞ്ഞാല്‍ 1000, 800 വിക്കറ്റുകളെങ്കിലും നേടുമായിരുന്നെന്ന യുവരാജ് സിംഗിന്റെ പരാമര്‍ശത്തോട് വിയോജിച്ച് ഗൗതം ഗംഭീര്‍. പിച്ച് നോക്കേണ്ടെന്നും ആ സമയം ഡിആര്‍എസ് ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ അവര്‍ക്ക് കൂടുതല്‍ വിക്കറ്റുകള്‍ കിട്ടിയേനെ എന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു.

“ഇന്നത്തെ പിച്ചുകളില്‍ മാറ്റമുണ്ട്. എന്നാല്‍ ഇന്ന് ഡിആര്‍എസ് ഒരു വലിയ പങ്കു വഹിക്കുന്നു. ആ സമയം ഡിആര്‍എസ് ഉണ്ടായിരുന്നു എങ്കില്‍ അനില്‍ കുംബ്ലെ 1000 വിക്കറ്റും, ഹര്‍ഭജന്‍ സിംഗ് 700 വിക്കറ്റും വീഴ്ത്തിയേനെ. കാരണം ഇന്‍സൈഡ് എഡ്ജും, ബാറ്റ് പാഡ് വിഷയവും കൂടുതലായി വരുന്നതിലൂടെ ഇന്ത്യയില്‍ ഡിആര്‍എസ് വലിയ പങ്ക് വഹിക്കുന്നുണ്ട്” ഗംഭീര്‍ പറഞ്ഞു.

രണ്ട് ദിവസം കൊണ്ട് അവസാനിക്കുന്ന കളി ടെസ്റ്റ് ക്രിക്കറ്റിന് നല്ലതാണെന്ന് കരുതുന്നില്ലെന്നാണ് യുവരാജ് പറഞ്ഞത്. മൊട്ടേര സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ടെസ്റ്റിന് രണ്ടു ദിവസം മാത്രമാണ് ആയുസ്സുണ്ടായിരുന്നത്. സ്പിന്നര്‍മാര്‍ മാത്രം കളിച്ച് ടെസ്റ്റില്‍ 10 വിക്കറ്റിനാണ് ഇന്ത്യ ജയിച്ച് കയറിയത്.

മത്സരത്തില്‍ അക്‌സര്‍ പട്ടേല്‍ രണ്ട് ഇന്നിംഗ്‌സില്‍ നിന്ന് 11 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിന്‍ ഏഴ് വിക്കറ്റും സ്വന്തമാക്കി. ഈ മത്സരത്തോടെ അശ്വിന്‍ ടെസ്റ്റില്‍ 400 വിക്കറ്റ് നേട്ടവും പിന്നിട്ടു.

Latest Stories

രാഹുലോ അഭിമന്യു ഈശ്വരനോ അല്ല! രോഹിത്തിന്റെ അഭാവത്തില്‍ മറ്റൊരു ഓപ്പണറെ നിര്‍ദ്ദേശിച്ച് രവി ശാസ്ത്രി

താമര വിട്ട് കൈപിടിയിൽ; സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്!

ഒച്ചപ്പാടും അലറലും മാത്രം, നോയിസ് ലെവല്‍ 105 ഡെസിബല്‍, തലവേദന വന്നത് വെറുതയല്ല! ഒടുവില്‍ ശബ്ദ നിയന്ത്രണം

'താൻ ഉന്നയിച്ച ഒരു ആരോപണത്തിലും കൃത്യമായ അന്വേഷണമില്ല, സ്വർണക്കടത്തിൽ അന്വേഷണം പ്രഹസനം': പി വി അൻവർ

'കേന്ദ്രത്തിന് കേരളത്തോട് അമർഷം, ഒരു നയാപൈസ പോലും അനുവദിച്ചിട്ടില്ല' നിഷേധാത്മക നിലപാടിൽ പ്രതിഷേധം ഉയരുമെന്ന് എം വി ഗോവിന്ദൻ

ഭരണഘടനാസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നു; ശാസ്ത്രസ്ഥാപനങ്ങളെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി

ഒരൊറ്റ മത്സരം, തൂക്കിയത് തകർപ്പൻ റെക്കോഡുകൾ; തിലകും സഞ്ജുവും നടത്തിയത് നെക്സ്റ്റ് ലെവൽ പോരാട്ടം

രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതികയ്ക്കും ആണ്‍കുഞ്ഞ് പിറന്നു

നരേന്ദ്ര മോദി ഇന്ന് നൈജീരിയയിലേക്ക്; ഇന്ത്യൻ പ്രധാനമന്ത്രിയുടെ നൈജീരിയൻ സന്ദർശനം 17 വർഷത്തിന് ശേഷം

ആ താരത്തെ എടുത്തില്ലെങ്കിൽ ഐപിഎൽ ടീമുകൾ മണ്ടന്മാർ, അവനെ എടുക്കുന്നവർക്ക് ലോട്ടറി; ഉപദേശവുമായി റോബിൻ ഉത്തപ്പ