ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് നടന്ന മൊട്ടേരയിലെ പിച്ചില്‍ അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗും പന്തെറിഞ്ഞാല്‍ 1000, 800 വിക്കറ്റുകളെങ്കിലും നേടുമായിരുന്നെന്ന യുവരാജ് സിംഗിന്റെ പരാമര്‍ശത്തോട് വിയോജിച്ച് ഗൗതം ഗംഭീര്‍. പിച്ച് നോക്കേണ്ടെന്നും ആ സമയം ഡിആര്‍എസ് ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ അവര്‍ക്ക് കൂടുതല്‍ വിക്കറ്റുകള്‍ കിട്ടിയേനെ എന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു.
“ഇന്നത്തെ പിച്ചുകളില്‍ മാറ്റമുണ്ട്. എന്നാല്‍ ഇന്ന് ഡിആര്‍എസ് ഒരു വലിയ പങ്കു വഹിക്കുന്നു. ആ സമയം ഡിആര്‍എസ് ഉണ്ടായിരുന്നു എങ്കില്‍ അനില്‍ കുംബ്ലെ 1000 വിക്കറ്റും, ഹര്‍ഭജന്‍ സിംഗ് 700 വിക്കറ്റും വീഴ്ത്തിയേനെ. കാരണം ഇന്‍സൈഡ് എഡ്ജും, ബാറ്റ് പാഡ് വിഷയവും കൂടുതലായി വരുന്നതിലൂടെ ഇന്ത്യയില്‍ ഡിആര്‍എസ് വലിയ പങ്ക് വഹിക്കുന്നുണ്ട്” ഗംഭീര്‍ പറഞ്ഞു.
രണ്ട് ദിവസം കൊണ്ട് അവസാനിക്കുന്ന കളി ടെസ്റ്റ് ക്രിക്കറ്റിന് നല്ലതാണെന്ന് കരുതുന്നില്ലെന്നാണ് യുവരാജ് പറഞ്ഞത്. മൊട്ടേര സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ടെസ്റ്റിന് രണ്ടു ദിവസം മാത്രമാണ് ആയുസ്സുണ്ടായിരുന്നത്. സ്പിന്നര്‍മാര്‍ മാത്രം കളിച്ച് ടെസ്റ്റില്‍ 10 വിക്കറ്റിനാണ് ഇന്ത്യ ജയിച്ച് കയറിയത്.
Read more
മത്സരത്തില്‍ അക്‌സര്‍ പട്ടേല്‍ രണ്ട് ഇന്നിംഗ്‌സില്‍ നിന്ന് 11 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിന്‍ ഏഴ് വിക്കറ്റും സ്വന്തമാക്കി. ഈ മത്സരത്തോടെ അശ്വിന്‍ ടെസ്റ്റില്‍ 400 വിക്കറ്റ് നേട്ടവും പിന്നിട്ടു.