IND vs NZ: 'കാര്യങ്ങള്‍ തീരുമാനിക്കുന്നത് സോഷ്യല്‍ മീഡിയയല്ല'; സൂപ്പര്‍ താരത്തിന്‍റെ ഭാവിയില്‍ നിലപാടറിയിച്ച് ഗംഭീര്‍

പൂനെയില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യ പ്ലെയിംഗ് ഇലവനെ കുറിച്ച് നിര്‍മായക സൂചനകള്‍ നല്‍കി ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും വരാനിരിക്കുന്ന ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനില്‍ കെ എല്‍ രാഹുലിനെ നിലനിര്‍ത്തുമെന്ന് ഗൗതം ഗംഭീര്‍ സൂചന നല്‍കി.

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 24 വ്യാഴാഴ്ച ആരംഭിക്കും. ബെംഗളൂരുവില്‍ നടന്ന ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങിയ രോഹിത് ശര്‍മ്മയുടെ ടീം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ 0-1 ന് പിന്നിലാണ്.

വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച ഗൗതം ഗംഭീര്‍, ഒരു ടെസ്റ്റ് മത്സരത്തിനായി ഒരു പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുക്കുന്നതിലെ വെല്ലുവിളികള്‍ എടുത്തുകാണിച്ചു. ഇത് ബുദ്ധിമുട്ടുള്ള തീരുമാനമാണെന്നും കളിക്കാര്‍ക്കിടയില്‍ മത്സരം ഉണ്ടാകുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

ഏത് ടെസ്റ്റ് മത്സരത്തിലും ഒരു പ്ലെയിംഗ് ഇലവനെ എടുക്കുന്നത് എല്ലായ്‌പ്പോഴും കഠിനമാണ്. മത്സരം ഉണ്ടായിരിക്കുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്- ംഭീര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കെ എല്‍ രാഹുലിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളോടും പ്രതികരിച്ച ഗംഭീര്‍ സോഷ്യല്‍ മീഡിയ അഭിപ്രായങ്ങള്‍ ടീം മാനേജ്‌മെന്റിനെ ബാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. കാണ്‍പൂരിലെ വെല്ലുവിളി നിറഞ്ഞ പിച്ചില്‍ രാഹുല്‍ ന്യായമായും മികച്ച പ്രകടനം നടത്തിയെന്നും മാനേജ്മെന്റ് അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ നോക്കുകയാണെന്നും അദ്ദേഹം സമ്മതിച്ചു.

ഇലവന്‍ കളിക്കുന്നത് സോഷ്യല്‍ മീഡിയ തീരുമാനിക്കുന്നപോലല്ല. സോഷ്യല്‍ മീഡിയയോ വിദഗ്ധരോ എന്ത് വിചാരിക്കുന്നു എന്നതല്ല ടീം മാനേജ്മെന്റ് എന്ത് ചിന്തിക്കുന്നു എന്നതാണ് പ്രധാനം. കഠിനമായ കാണ്‍പൂര്‍ പിച്ചില്‍ അദ്ദേഹത്തിന് മാന്യമായ പ്രകടനം ഉണ്ടായിരുന്നു. അതെ, വലിയ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ അവന്‍ ആഗ്രഹിക്കുന്നു. ഈ ടീം മാനേജ്മെന്റ് അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ നോക്കുകയാണ്- ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

വഖഫ് സാമൂഹിക നീതിക്കെതിര്; രാജ്യത്തെ ഭരണഘടനയില്‍ സ്ഥാനമില്ല; പ്രീണനത്തിനായി കോണ്‍ഗ്രസ് നിയമങ്ങള്‍ ഉണ്ടാക്കിയെന്ന് പ്രധാനമന്ത്രി മോദി

മഹാരാഷ്ട്ര നിയമസഭയിലെ 'കനല്‍ത്തരി' കെടാതെ കാത്ത് സിപിഎം; ദഹാനുവിലെ സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി; വിനോദ് ബിവ നികോലെ പരാജയപ്പെടുത്തിയത് ബിജെപിയെ

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം