ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സ് തോല്‍വി വഴങ്ങിയ ഇന്ത്യക്ക് കുറഞ്ഞ ഓവര്‍ നിരക്കിന് പിഴയിട്ട് ഐസിസി. മാച്ച് ഫീസിന്റെ 10 ശതമാനം പിഴ ലഭിച്ചതിനൊപ്പം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ രണ്ട് പോയിന്റും ഇന്ത്യക്ക് നഷ്ടമായി.
സെഞ്ചൂറിയനില്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ഇന്നിംഗ്‌സിനും 32 റണ്‍സിനും തോറ്റ് ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ഏറ്റവും മോശമായ തോല്‍വി ഏറ്റുവാങ്ങി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ വെറും 245 റണ്‍സ് എടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക 408 റണ്‍സ് നേടി.
163 റണ്‍സ് ലീഡില്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം ബാറ്റിംഗിനിറങ്ങിയപ്പോള്‍ 131 റണ്‍സിന് ഓള്‍ഔട്ടായി. വിരാട് കോഹ്‌ലിയാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
Read more
82 പന്തുകള്‍ നേരിട്ട കോഹ്‌ലി ഒരു സിക്സും 12 ഫോറുമടക്കം 76 റണ്‍സെടുത്തു. 26 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന് മാത്രമാണ് രണ്ടാം ഇന്നിങ്സില്‍ കോഹ്‌ലിയ്ക്ക് പുറമേ ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടക്കാനായത്.