ജനുവരി 03 ബുധനാഴ്ച കേപ്ടൗണിലെ ന്യൂലാന്‍ഡ്സില്‍ നടന്ന ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം ഒരു ദിവസം മൊത്തം 23 വിക്കറ്റുകള്‍ വീണതിനാല്‍ ആവേശകരമായ ഒരു കാര്യമായി മാറി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ മുഹമ്മദ് സിറാജിന്റെ മിന്നും ബോളിംഗ് കരുത്തില്‍ 55 റണ്‍സിന് പുറത്താക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒരു റണ്‍സ് പോലും എടുക്കാതെ അവസാന ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 153 റണ്‍സിന് പുറത്തായി. ഇതിനിടെ തന്റെ കരിയറിലെ അവസാന ടെസ്റ്റ് കളിച്ച് പുറത്തായ ഡീന്‍ എല്‍ഗറിനെ വണങ്ങാന്‍ സ്റ്റാര്‍ ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോഹ്ലി എല്ലാ കളിക്കാരോടും ആവശ്യപ്പെട്ടത് ആദ്യ ദിവസം അരങ്ങേറിയ എല്ലാ നാടകീയതയ്ക്കും ഇടയില്‍ ഹൃദയസ്പര്‍ശിയായ ഒരു നിമിഷമായി.
ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിന്റെ 11-ാം ഓവറില്‍ മുകേഷ് കുമാര്‍ എല്‍ഗറിനെ ഒന്നാം സ്ലിപ്പില്‍ കോഹ്ലിയുടെ കൈകളിലെത്തിച്ചു. ക്യാച്ച് എടുത്തതിന് ശേഷം കോഹ്ലി എല്‍ഗറിന് അഭിവാദ്യം അര്‍പ്പിക്കാന്‍ സഹതാരങ്ങള്‍ക്ക് സൂചന നല്കി. കോഹ്ലി ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്റെ അടുത്തേക്ക് നടന്ന് അദ്ദേഹത്തെ ഊഷ്മളമായി ആലിംഗനം ചെയ്തു.
#MukeshKumar's nibbler gets #DeanElgar on his final test!
Will #TeamIndia keep racking up wickets before the day's play?
Tune in to #SAvIND 2nd Test
LIVE NOW | Star Sports Network#Cricket pic.twitter.com/qftk1SpI8D— Star Sports (@StarSportsIndia) January 3, 2024
Read more
മറ്റ് ഇന്ത്യന്‍ കളിക്കാരായ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, രോഹിത് ശര്‍മ്മ തുടങ്ങിയവര്‍ അദ്ദേഹത്തെ തോളില്‍ തട്ടി അഭിന്ദിച്ചു. ദക്ഷിണാഫ്രിക്കയ്ക്കായി 86-ാം ടെസ്റ്റ് കളിക്കുന്ന എല്‍ഗറിന് ഉജ്ജ്വല യാത്രയ്പ്പ് നല്കാന് സ്റ്റേഡിയം മുഴുവന്‍ എഴുത്തേറ്റുനിന്ന് ഹര്‍ഷാരവം മുഴക്കി.