കാഴ്ചപരിമിതരുടെ ലോകകപ്പ് ക്രിക്കറ്റിലും പാക്കിസ്ഥാനെ ഇന്ത്യ തോല്‍പ്പിച്ചു

കാഴ്ചപരിമിതരുടെ ലോകകപ്പ് ക്രിക്കറ്റിലും പാക്കിസ്ഥാനെ ഇന്ത്യ തോല്‍പ്പിച്ചു. ദുബായിലാണ് കാഴ്ചപരിമിതരുടെ ലോകകപ്പ് നടക്കുന്നത്. മത്സരത്തില്‍ ഇന്ത്യന്‍ ടീം ഏഴു വിക്കറ്റിനാണ് പാക്കിസ്ഥാനെ തോല്‍പ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ടീം സ്വന്തമാക്കിയത് 282 റണ്‍സായിരുന്നു. 40 ഓവര്‍ മത്സരത്തില്‍ എട്ടു വിക്കറ്റ് നഷ്ടമാക്കി പാക്ക് ടീം സ്‌കോര്‍ ഇന്ത്യ കേവലം മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തി 34.5 ഓവറില്‍ നേടിയത്

ഇന്ത്യക്ക് വേണ്ടി ദീപക് മാലിക്ക് 71 ബോളില്‍ 79 റണ്‍സ് നേടി. ദീപക്കായിരുന്നു മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്. വെങ്കിടേഷ് 64 റണ്‍സും നായകന്‍ അജയ് റെഡ്ഡി 47 റണ്‍സും സ്വന്തമാക്കി. നിലവില്‍ കാഴ്ചപരിമിതരുടെ ലോകകപ്പ് ജേതാക്കളാണ് ടീം ഇന്ത്യ.