ഇന്ത്യ-ബംഗ്ലാദേശ് മൂന്ന് മത്സര ഏകദിന പരമ്പര നാളെ ആരംഭിക്കും. ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ വിശ്രമത്തിലായിരുന്ന സൂപ്പര്‍ താരങ്ങളെല്ലാം ബംഗ്ലാദേശിനെതിരേ അണിനിരക്കും. ടി20 ലോകകപ്പിന് ശേഷം വിശ്രമത്തിലായിരുന്ന രോഹിത് ശര്‍മ നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയപ്പോള്‍ വിരാട് കോഹ്‌ലി, കെ എല്‍ രാഹുല്‍ എന്നിവരും ടീമിലേക്കെത്തി.
പരമ്പരയില്‍ ടീമിന്റെ മധ്യനിരയുടെ തിരഞ്ഞെടുപ്പാണ് രോഹിത്തിനും രാഹുല്‍ ദ്രാവിഡിനും ബുദ്ധിമുട്ടുണ്ടാക്കുന്നത്. കെഎല്‍ രാഹുല്‍ ഏകദിന സെറ്റപ്പിലേക്ക് മടങ്ങിയെത്തി. മോശം ഫോമിലാണെങ്കിലും ഋഷഭ് പന്ത് ഏകദിനത്തില്‍ 2022-ല്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ശ്രേയസ് അയ്യരും അവസാന ഒമ്പത് ഏകദിന ഇന്നിംഗ്സുകളില്‍ നിന്ന് ആറ് 50+ സ്‌കോറുകള്‍ നേടി.
എന്നാല്‍ ഇന്ത്യയ്ക്ക് മൂന്ന് പേരെയും ഒരുമിച്ച് കഴിയുമെങ്കിലും അത് ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിക്കും. മൂവരും ഉള്‍പ്പെട്ടാല്‍, അവരുടെ ലൈനപ്പില്‍ ഇന്ത്യക്ക് ആറാമത്തെ ബോളിംഗ് ഓപ്ഷന്‍ ഉണ്ടാകില്ല. മെന്‍ ഇന്‍ ബ്ലൂ ന്യൂസിലന്‍ഡിലും സമാനമായ തന്ത്രം സ്വീകരിച്ചിരുന്നെങ്കിലും പക്ഷേ ടോം ലാഥമും കെയ്ന്‍ വില്യംസണും തകര്‍ത്തു. എന്നിരുന്നാലും, ഓപ്ഷനുകളുടെ അഭാവം കണക്കിലെടുക്കുമ്പോള്‍ അഞ്ച് ബോളര്‍മാരുമായി ഇന്ത്യ ഇറങ്ങനാണ് സാദ്ധ്യത.
രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ വാഷിംഗ്ടണ്‍ സുന്ദറിന് അവസരം ലഭിക്കും. ന്യൂസിലന്‍ഡിനെതിരെ ഏഴാം നമ്പറില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. സൂപ്പര്‍താരം ഷഹബാസ് അഹമ്മദും പരമ്പരയില്‍ ഇടംപിടിച്ചേക്കാം. എന്നാല്‍ ആദ്യ മത്സരത്തില്‍ അദ്ദേഹത്തിന് അരങ്ങേറ്റ സാദ്ധ്യതയില്ല.
Read more
ഇന്ത്യ സാദ്ധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, ഋഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചഹാര്‍, മുഹമ്മദ് സിറാജ്/ ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി.