സച്ചിന്റെ പിന്‍ഗാമിയുടെ വണ്‍മാന്‍ ഷോയില്‍ എട്ടോവറില്‍ ഇന്ത്യയ്ക്ക് മിന്നും ജയം

സച്ചിന്റെ പിന്‍ഗാമിയുടെ വണ്‍മാന്‍ ഷോയില്‍ എട്ടോവറില്‍ ഇന്ത്യയ്ക്ക് മിന്നും ജയം . ക്രിക്കറ്റ് ലോകം സച്ചിന്റെ പിന്‍ഗാമിയായി വാഴ്ത്തുന്ന പൃഥി ഷായുടെ വെടിക്കെട്ട് പ്രകടനമാണ് അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം വിജയത്തിനു കാരണമായത്. പപ്പുവ ന്യൂഗിനിയെ തോല്‍പ്പിക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടി വന്നത് കേവലം എട്ട് ഓവര്‍ മാത്രമായിരുന്നു.

മത്സരത്തിന്റെ സമസ്ത മേഖലകളിലും ഇന്ത്യ ആധിപത്യം പുലര്‍ത്തി. 64 റണ്‍സ് മാത്രമാണ് പപ്പുവ ന്യൂഗിനി സ്വന്തമാക്കിയത്. ഇതു കേവലം വെറും എട്ടോവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യ മറികടന്നു. ഇന്ത്യന്‍ വിജയത്തിനു നെടുംതൂണയായി മാറിയത് 39 പന്തില്‍ 57 റണ്‍സെടുത്ത ക്യാപ്റ്റന്‍ പൃഥ്വി ഷായായിരുന്നു.

ഇന്ത്യ ആദ്യ മത്സരത്തില്‍ ഓസീസിനെ തോല്‍പ്പിച്ചിരുന്നു. ഇതോടെ ഗ്രൂപ്പില്‍ രണ്ടാം ജയവുമായി ഇന്ത്യ ഒന്നാം സ്ഥാനം നേടി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യയുടെ എതിരാളി സിംബാബ്വെയാണ്. നാലു പോയിന്റാണ് ഇന്ത്യയ്ക്കു ഉള്ളത്.