IND VS NZ: ന്യൂസിലാന്‍ഡിനെ മൂന്നാം ഓവറിലെ തീര്‍ത്തു, വാങ്കഡെയില്‍ ഇന്ത്യയ്ക്ക് ചെറിയ ലക്ഷ്യം, പക്ഷേ...

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് 147 റണ്‍സ് വിജയലക്ഷ്യം. മൂന്നാം ദിനം 171/9 എന്ന നിലയില്‍ ബാറ്റിംഗ് പുനഃരാരംഭിച്ച കിവീസ് 174 റണ്‍സിന് ഓള്‍ഔട്ടായി. മൂന്നാം ദിനം മൂന്ന് ഓവര്‍ മാത്രമായിരുന്നു അവര്‍ക്കായുസ്സ്.

ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തി. രവിചന്ദ്രന്‍ അശ്വിന്‍ മൂന്നറ്റും വീഴ്ത്തി. വാഷിംഗ്ടണ്‍ സുന്ദര്‍. ആകാശ് ദീപ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

അര്‍ധ സെഞ്ചറി നേടിയ വില്‍ യങാണ് രണ്ടാം ഇന്നിംഗ്‌സില്‍ കിവീസിന്റെ ടോപ് സ്‌കോറര്‍. 100 പന്തുകള്‍ നേരിട്ട താരം 51 റണ്‍സെടുത്തു പുറത്തായി.

ഗ്ലെന്‍ ഫിലിപ്‌സ് (14 പന്തില്‍ 26), ഡെവോണ്‍ കോണ്‍വെ (47 പന്തില്‍ 22), ഡാരില്‍ മിച്ചല്‍ (44 പന്തില്‍ 21), മാറ്റ് ഹെന്റി (16 പന്തില്‍ 10), ഇഷ് സോഥി (എട്ട്), രചിന്‍ രവീന്ദ്ര (നാല്), ടോം ബ്ലണ്ടല്‍ (നാല്), ക്യാപ്റ്റന്‍ ടോം ലാഥം (ഒന്ന്) എന്നിങ്ങനെയാണ് രണ്ടാം ഇന്നിംഗ്‌സില്‍ മറ്റ് ന്യൂസീലന്‍ഡ് ബാറ്റര്‍മാരുടെ പ്രകടനം.

ചെറിയ വിജയലക്ഷ്യമാണെങ്കിലും  മത്സരത്തിന്റെ ഫലം പിച്ചിന്റെ അവസ്ഥയെ ആശ്രയിച്ചിരിക്കും. പന്ത് രണ്ടറ്റത്തുനിന്നും തിരിയാന്‍ തുടങ്ങിയത് സ്പിന്നര്‍മാര്‍ക്ക് മേല്‍ക്കെെ സമ്മാനിക്കും. സ്പിന്നിനെതിരെ ഇന്ത്യ എങ്ങനെ കളിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും മത്സരഫലം.

Read more