ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയക്കെതിരെ വിജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാദ്ധ്യത സജീവമാക്കിയിരിക്കുകയാണ് ഇന്ത്യ. എന്നാല്‍ ഫൈനല്‍ ഉറപ്പിച്ചോ എന്നു ചോദിച്ചാല്‍ ഇല്ലെന്ന് പറയേണ്ടിവരും. കാരണം അയല്‍ക്കാരായ ശ്രീലങ്ക ഇന്ത്യയുടെ പിന്നാലെയുണ്ട്. ഇന്ത്യയുടെ ഒരു വീഴ്ച അവര്‍ക്ക് ഗുണകരമായേക്കും. അതിനാല്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിക്കുക എന്നതാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള സുഗുമമായ വഴി.
ഡല്‍ഹി ടെസ്റ്റിന് ശേഷം പുതുക്കിയ പോയിന്റ് പട്ടികയിലും ഓസീസ് തന്നെയാണ് തലപ്പത്ത്. 66.67 ആണ് ഓസീസിന്റെ പോയിന്റ് ശരാശരി. അതേസമയം രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ പോയിന്റ് ശരാശരി ഉയര്‍ത്തി. പുതുക്കിയ പട്ടികയില്‍ ഇന്ത്യക്ക് 64.06 പോയിന്റ് ശരാശരിയുണ്ട്. മൂന്നാമതുള്ള ശ്രീലങ്കയ്ക്കുള്ളത് 53.33 പോയിന്റ് ശരാശരിയും.
ദക്ഷിണാഫ്രിക്കയാണ് നാലാം സ്ഥാനത്ത്. 48.72 ആണ് അവരുടെ പോയിന്റ് ശരാശരി. എന്നാല്‍ ഫൈനലിലേക്കുള്ള റേസില്‍നിന്ന് ദക്ഷിണാഫ്രിക്കയും വെസ്റ്റിന്‍ഡീസും അടക്കമുള്ള ടീമുകള്‍ പുറത്തായി കഴിഞ്ഞു. ഓസീസിന്റെ എതിരാളികളാകാന്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് പോര്. ഇന്ത്യയ്ക്ക് ഒരു മത്സരം കൂടി ജയിക്കാനായാല്‍ ലങ്കയുടെ സാദ്ധ്യകള്‍ അവസാനിക്കും.
Read more
ന്യൂസിലന്‍ഡിനെതിരെ രണ്ട് മത്സരങ്ങളും ജയിക്കുകയും, ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ അവശേഷിക്കുന്ന രണ്ട് മത്സരത്തില്‍ തോല്‍ക്കുകയും ചെയ്താല്‍ ലങ്കയ്ക്ക് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യാനാകും. അതിനാല്‍ ഇന്ത്യയ്ക്ക് ഒരു ജയം കൂടി എന്തായാലും വേണം.