തോല്‍വി മറന്ന് തിരിച്ചടിക്കാൻ ഇന്ത്യ, പ്രഹരം തുരാന്‍ സിംബാബ്‌വെ; ഇന്ന് രണ്ടിലൊന്ന് അറിയാം

ഞെട്ടിക്കുന്ന പരാജയത്തിൽ നിന്നും ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഗില്ലും സംഘവും ഇന്ന് കളത്തിൽ ഇറങ്ങുന്നു. സിംബാവെ ആയിട്ടുള്ള രണ്ടാം ടി 20 മത്സരം ഇന്ന് 4.30 നു ഹരാരേ സ്പോർട്സ് ക്ലബിൽ നടക്കും. 13 റൺസിനാണ് ആദ്യ മത്സരം ഇന്ത്യ തോറ്റത്. ബോളിങിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും ബാറ്റിംഗ് തകർച്ച കൊണ്ടായിരുന്നു കളി കൈയിൽ നിന്നും പോയത്. 116 റൺസിന്റെ ചെറിയ വിജയ ലക്‌ഷ്യം ആയിരുന്നിട്ടും അത് മറികടക്കാൻ ഗില്ലിനും കൂട്ടർക്കും സാധിച്ചില്ല. ഐപിഎല്ലിൽ മികച്ച രീതിയിൽ കളിച്ച താരങ്ങളായിരുന്നിട്ടും ആരാധകർക്ക് നിരാശയാണ് നൽകിയത്.

ചെറിയ സ്കോർ ആയതുകൊണ്ട് തന്നെ പെട്ടന്ന് മത്സരം തീർക്കാൻ യുവതാരങ്ങൾ കാണിച്ചത് കൊണ്ടാണ് തോൽവിക്ക് കാരണം എന്നാണ് ആരാധകരുടെ വിലയിരുത്തൽ. സിംബാവെയെ അനായാസം തോല്പിക്കാം എന്ന് മുന്കരുതലോടെ എത്തിയ ടീമിന് കാര്യങ്ങ്ൾ അത്ര എളുപ്പം അല്ല എന്ന് ആദ്യ മത്സരം കൊണ്ട് തന്നെ മനസിലായിട്ടുണ്ടാവും. അത് കൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ മുൻപ് ഉണ്ടായ തെറ്റുകൾ എല്ലാം തിരുത്തി ആയിരിക്കും ക്യാപ്റ്റൻ ഗിൽ ടീമിനെ ഇറക്കുക. ആദ്യ മത്സരത്തിലെ ടീമിനെ തന്നെ രണ്ടാം മത്സരത്തിലും നിലനിര്‍ത്തിയേക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 4.30 മുതലാണ് മത്സരം.

ഇന്ത്യ സാധ്യത പ്ലെയിങ് ഇലവൻ:

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ഋതുരാജ് ഗെയ്ക്വാദ്, റിയാന്‍ പരാഗ്, റിങ്കു സിംഗ്, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്. ഇവരായിരിക്കും ഇന്ത്യയുടെ ഇന്നത്തെ മത്സരത്തിൽ ഇറങ്ങുക.

ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ജു സാംസണും യശ്വസി ജയ്സ്വാളും ശിവം ദുബെയും കളിക്കില്ല. ഇരുവരും ലോകകപ്പിന്റെ തയ്യാറെടുപ്പുകൾക്കിടയിൽ ആയിരുന്നത് കൊണ്ടാണ് ആദ്യ രണ്ട് മത്സരങ്ങൾ കളിക്കാത്തത്. എന്നാൽ ഇപ്പോൾ ടീമിന്റെ കൂടെ ഇരുവരും ജോയിൻ ചെയ്യ്തു. അടുത്ത മത്സരങ്ങളിൽ ഇരുവരും ആദ്യ പ്ലെയിങ് ഇലവനിൽ തന്നെ ഉണ്ടാകും എന്ന് ഉറപ്പാണ്.

Read more