ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് ദു:സ്വപ്നമായി ഇന്ത്യ, ബിസിസിഐയുടെ പുതിയ നീക്കത്തില്‍ കണ്ണുതള്ളി പിസിബി

2025ലെ ചാമ്പ്യന്‍സ് ട്രോഫിയെക്കുറിച്ചുള്ള അനിശ്ചിതത്വം ലോക ക്രിക്കറ്റിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ (ഐസിസി) അറിയിച്ചത് മുതല്‍ ടൂര്‍ണമെന്റിന്റെ ഭാവി ഇരുട്ടിലാണ്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും (പിസിബി) കടുത്ത നിലപാട് തുടരുകയും ഇന്ത്യയുടേതുള്‍പ്പെടെ ചില മത്സരങ്ങള്‍ ന്യൂട്രല്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഒരു ‘ഹൈബ്രിഡ് മോഡല്‍’ സാധ്യത തള്ളിക്കളയുകയും ചെയ്തു. പാകിസ്ഥാനിലേക്ക് വരാന്‍ ഇന്ത്യ സമ്മതിക്കാത്തതിന്റെ കാരണത്തെക്കുറിച്ച് രേഖാമൂലമുള്ള പ്രതികരണം ആവശ്യപ്പെട്ട് ഐസിസിക്ക് കത്തെഴുതിയിട്ടുണ്ട്.

നിഷ്പക്ഷ വേദികളായി ചര്‍ച്ച ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ ശ്രീലങ്ക, ദുബായ്, ദക്ഷിണാഫ്രിക്ക എന്നിവ ഉള്‍പ്പെടുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയെ ഒരു വേദിയായി അടുത്തിടെ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഒരു പിടിഐ റിപ്പോര്‍ട്ട് അവകാശപ്പെട്ടു. ഇപ്പോഴിതാ ബിസിസിഐ ഇടനാഴിക്കുള്ളില്‍ മറ്റു ചില നീക്കങ്ങള്‍ നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.

ഹൈബ്രിഡ് മോഡലിന് സമ്മതിക്കില്ല എന്ന കടുത്ത നിലപാടില്‍ പാകിസ്ഥാന്‍ തുടരുകയും ചാമ്പ്യന്‍സ് ട്രോഫിയില്‍നിന്ന് പിന്മാറുകയും ചെയ്താല്‍ ടൂര്‍ണമെന്റിന് തങ്ങള്‍ ആതിഥേയത്വം വഹിക്കാമെന്നൊരു ചര്‍ച്ച ബിസിസിഐ നടത്തിയതായി അറിയുന്നു. ഇന്ത്യയും പാകിസ്ഥാന്‍ ഏറ്റുമുട്ടല്‍ ക്രിക്കറ്റ് ഇവന്റിലെ മാര്‍ക്വീ മത്സരമായതിനാല്‍ പാകിസ്ഥാന്‍ പിന്‍വാങ്ങുകയാണെങ്കില്‍, ഐസിസി ബ്രോഡ്കാസ്റ്റര്‍മാര്‍ക്ക് വലിയ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

നയതന്ത്ര പ്രശ്നങ്ങള്‍ കാരണം ഏറെ നാളായി ഇന്ത്യ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നില്ല. ചാമ്പ്യന്‍സ് ട്രോഫി ഷെഡ്യൂള്‍ എല്ലാവരുമായും പങ്കിട്ടപ്പോള്‍, വളരെ നേരത്തെ തന്നെ ആരും എതിര്‍പ്പ് ഉന്നയിച്ചില്ല. അതിനുശേഷം നടന്ന 12 ഐസിസി ബോര്‍ഡ് യോഗങ്ങളിലും ചാമ്പ്യന്‍സ് ട്രോഫിയുമായി ബന്ധപ്പെട്ട് ബിസിസിഐ ഔപചാരികമായ ആശങ്കകളൊന്നും ഉന്നയിച്ചിട്ടില്ലെന്നും ക്രിക്ബസ് പറഞ്ഞു.

Latest Stories

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

'സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം'; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത

ജാമ്യം കിട്ടിയാല്‍ കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തും; പാലക്കാട്ട് ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയെന്ന് സന്ദീപ്

മെമുവിനെ സ്വീകരിക്കാൻ എംപിയും സംഘവും സ്റ്റേഷനിൽ; സ്റ്റോപ്പ്‌ അനുവദിച്ച ചെറിയനാട് നിർത്താതെ ട്രെയിൻ, പ്രതികരണവുമായി റെയിൽവേ

പ്രിയങ്കയുടേയും വിജയരാഘവന്റെയും മുന്നിലും പിന്നിലും വര്‍ഗീയ ശക്തികള്‍; പിഎഫ്‌ഐ അണികളെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് ലീഗും സിപിഎമ്മും മത്സരിക്കുന്നതെന്ന് ബിജെപി

കന്നഡ സിനിമയ്ക്ക് എന്തിനാണ് ഇംഗ്ലീഷ് പേര്? കിച്ച സുദീപിനോട് മാധ്യമപ്രവര്‍ത്തകന്‍; പ്രതികരിച്ച് താരം

അത് കൂടി അങ്ങോട്ട് തൂക്ക് കോഹ്‌ലി, സച്ചിനെ മറികടന്ന് അതുല്യ നേട്ടം സ്വന്തമാക്കാൻ സൂപ്പർ താരത്തിന് അവസരം; സംഭവിച്ചാൽ ചരിത്രം

യുപിയിൽ മൂന്ന് ഖലിസ്ഥാനി ഭീകരരെ വധിച്ച് പൊലീസ്; 2 എകെ 47 തോക്കുകളും പിസ്റ്റളുകളും പിടിച്ചെടുത്തു

'മാര്‍ക്കോ കണ്ട് അടുത്തിരിക്കുന്ന സ്ത്രീ ഛര്‍ദ്ദിച്ചു, കുട്ടികളും വ്യദ്ധരും ഈ സിനിമ കാണരുത്'; പ്രതികരണം വൈറല്‍