ഇന്ത്യൻ പരിശീലകന്റെ കാലാവധി കഴിഞ്ഞു; ദ്രാവിഡ് ഇനി ആ ഐപിഎൽ ടീമിന്റെ ഭാഗം; പുതിയ ദൗത്യം ഇങ്ങനെ

ഐസിസി ടി 20 ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിന്റെ ചുമതല ഒഴിഞ്ഞ ശേഷം ദ്രാവിഡ് തിരികെ വീണ്ടും ഐപിഎല്ലിലേക്ക് എത്തുന്നു. ഇത്തവണത്തെ ഐപിഎലിൽ മികച്ച തിരിച്ചു വരുത്തിയ ടീം ആണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഷാരുഖ് ഖാന്റെ ഉടമസ്ഥതയിൽ വരുന്ന ടീമിലേക്കാണ് ദ്രാവിഡ് പുതിയ ഹെഡ് കോച്ച് ആയി എത്തുക. റൈഡേഴ്സിന്റെ മുൻ പരിശീലകനായ ആയ ഗൗതം ഗംഭിർ ആണ് ഇന്ത്യൻ ഹെഡ് കൊച്ചിന്റെ നിയമനത്തിന് അർഹനായിരിക്കുന്നത്. കൊൽക്കത്തയുടെ മൂന്നാം കിരീട നേട്ടം നേടി കൊടുത്തിട്ടാണ് ഗംബീർ കളംവിടുന്നത്. അദ്ദേഹത്തിനെ ഇനി ഇന്ത്യൻ പരിശീലക കുപ്പായത്തിലായിരിക്കും ആരാധകർക്ക് കാണാൻ സാധിക്കുക. ഔദ്യോഗീകമായ വിവരങ്ങൾ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല. ഉടനെ തന്നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്രഖ്യാപനം ഉണ്ടായേക്കും എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ.

കൊൽക്കത്ത മുൻപ് രണ്ട് തവണ ചാമ്പ്യൻസ് ആയത് ഗൗതം ഗംബീറിന്റെ ക്യാപ്റ്റൻസിയിലായിരുന്നു. മൂന്നാം തവണയും അത് നേടിയത് അദ്ദേഹം ഹെഡ് കോച്ച് ആയി വന്നപ്പോഴായിരുന്നു. ഇന്ത്യൻ പരിശീലകൻ ആകുന്നതിനു മുൻപ് രാഹുൽ ദ്രാവിഡ് ഡൽഹി ഡെയർഡെവിൾസിന്റെയും രാജസ്ഥാൻ റോയല്സിന്റെയും ഹെഡ് കോച്ച് ആയി പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ ചുമതലകൾ വിട്ട ശേഷം അദ്ദേഹം തിരികെ ഐപിഎലിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. കഴിഞ്ഞ ജൂൺ 29 ആണ് ദ്രാവിഡ് ഔദ്യോഗികമായി തന്റെ ഇന്ത്യൻ ടീം പരിശീലന കുപ്പായം അഴിച്ചു വെച്ചത്. ദ്രാവിഡ് തന്റെ പരിശീലന കരിയറിൽ ഒരുപാട് സെമി ഫൈനലുകൾക്കും ഫൈനലുകൾക്കും ടീമിന്റെ കൂടെ തോൽ‌വിയിൽ സാക്ഷി ആകേണ്ടി വന്നിട്ടുണ്ട്. അതിൽ പ്രധാനമായും എടുത്ത് പറയാൻ ഉള്ളത് 2023 വർഷമായിരുന്നു. ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും, ഏകദിന ലോകകപ്പിലും ഓസ്‌ട്രേലിയയോട് തോറ്റ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയ വർഷം. പരിശീലകൻ എന്ന സ്ഥാനം രാജി വെക്കാൻ വരെ പോയിരുന്നു രാഹുൽ ദ്രാവിഡ്. അദ്ദേഹത്തിനോട് അടുത്ത ടി-20 ലോകകപ്പ് വരെ നിൽക്കാൻ ബിസിസിഐ ആവശ്യപ്പെട്ടു. അങ്ങനെ അവസാനം ഇന്ത്യ അദ്ദേഹത്തിന്റെ പരിശീലനത്തിന്റെ കീഴിൽ ലോക ചാമ്പ്യന്മാരായി.

അടുത്ത ഇന്ത്യൻ ടീം ഹെഡ് കോച്ച് ആയിട്ട് 98 ശതമാനവും ഗൗതം ഗംഭീറിനാണ് സാധ്യത കൂടുതൽ. ഔദ്യോഗീകമായ സ്ഥിതീകരണം ഒന്നും തന്നെ ബിസിസിഐ നൽകിയിട്ടില്ല. ഈ മാസം നടക്കാൻ ഇരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ പുതിയ ഹെഡ് കോച്ച് ആയിരിക്കും നയിക്കുക എന്ന് ബിസിസിഐ ഉറപ്പാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പുതിയ പരിശീലകന്റെ പ്രഖ്യാപനം ഉണ്ടാകും എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാഹ്‌ പറഞ്ഞു.