ഇന്ത്യന്‍ സൂപ്പര്‍ താരം ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നു, നിര്‍ണായക സൂചനകള്‍ പുറത്ത്

ഹാര്‍ദിക് പാണ്ഡ്യയുടെ ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ഉടന്‍ ഉണ്ടായേക്കും. പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച്, ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ താരം ലഭ്യമായേക്കുമെന്നാണ് വിവരം. എന്നിരുന്നാലും ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് അദ്ദേഹത്തിന്റെ ശാരീരികക്ഷമതയെ ആശ്രയിച്ചിരിക്കും.

ഓള്‍റൗണ്ടര്‍ അടുത്തിടെ ചുവന്ന പന്തില്‍ പരിശീലിക്കുന്നത് കണ്ടതിന് ശേഷമാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ടെസ്റ്റ് മടങ്ങിവരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയര്‍ന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി താരം റെഡ് ബോളില്‍ പരിശീലിക്കുന്നു. ഇത് ടെസ്റ്റ് തിരിച്ചുവരവിനെക്കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ക്ക് കാരണമായി.

ഹാര്‍ദിക് പാണ്ഡ്യ കഴിഞ്ഞ കുറച്ച് ആഴ്ചകളായി റെഡ് ബോള്‍ ഉപയോഗിച്ച് പരിശീലിക്കുന്നത് 2024-25ലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് തയ്യാറെടുക്കാന്‍ ടീം മാനേജ്മെന്റ് അദ്ദേഹത്തെ അറിയിച്ചു എന്നതിന്റെ സൂചനയായിരിക്കാം. ഈ വര്‍ഷം അവസാനം അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യ ഓസ്ട്രേലിയയില്‍ പര്യടനം നടത്താനൊരുങ്ങുകയാണ്.

Read more

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയ്ക്ക് ശരിയായ ഫാസ്റ്റ് ബോളിംഗ് ഓള്‍റൗണ്ടറുടെ അഭാവം ഉണ്ട്. അവര്‍ ശാര്‍ദുല്‍ താക്കൂറിനെ ഈ വേഷത്തില്‍ ഉപയോഗിച്ചു. അദ്ദേഹം മാന്യമായ ഈ ജോലി ചെയ്യുകയും ചെയ്തു. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നിലവാരം സമാനതകളില്ലാത്തതാണ്.