വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കാനുള്ള ദേശീയ സെലക്ടർമാരുടെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന രാഷ്ട്രീയപ്രവർത്തകൻ ശശി തരൂർ. അഭിഷേക് ശർമ്മയെ ടി20 ടീമിൽ നിന്ന് ഒഴിവാക്കിയതിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു.
തൻ്റെ അരങ്ങേറ്റ പരമ്പരയിൽ സിംബാബ്‌വെയ്‌ക്കെതിരെ അഭിഷേക് സെഞ്ച്വറി നേടിയപ്പോൾ, തൻ്റെ അവസാന ഏകദിന മത്സരത്തിൽ സാംസണും സെഞ്ച്വറി നേടിയതായി X-ൽ തരൂർ ചൂണ്ടിക്കാട്ടി. അദ്ദേഹം എഴുതിയത് ഇങ്ങനെ:
“ഈ മാസാവസാനം നടക്കുന്ന ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീം തിരഞ്ഞെടുപ്പ് രസകരമായി തോന്നി. തൻ്റെ അവസാന ഏകദിനത്തിൽ സെഞ്ച്വറി സഞ്ജു സാംസൺ ഏകദിനത്തിലേക്ക് തിരഞ്ഞെടുത്തിട്ടില്ല. അതേസമയം #INDvZIM പരമ്പരയിൽ T20I സെഞ്ച്വറി നേടിയ അഭിഷേകിനെ ടി 20 ടീമിൽ തിരഞ്ഞെടുത്തിട്ടില്ല. ഇന്ത്യൻ ജേഴ്സിയിൽ വിജയിച്ചവർ അല്ലെങ്കിലും സെലെക്ടറുമാരുടെ കണ്ണിലുടക്കുന്ന സംഭവങ്ങൾ ഇല്ലല്ലോ .”
ഈ വർഷമാദ്യം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ സഞ്ജു തകർപ്പൻ പ്രകടനമാണ് നടത്തിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പര ഒപ്പത്തിനൊപ്പം നിൽക്കെ അതിനിർണായകമായ മൂന്നാം മത്സരത്തിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത സഞ്ജു 114 പന്തിൽ ആറ് ഫോറും മൂന്ന് മാക്സിമം സഹിതം 108 റൺസെടുത്തു തന്റെ മികവ് കാണിച്ചു. ആ തകർപ്പൻ ബാറ്റിംഗ് മികവിൽ 296 റൺസെടുത്ത ഇന്ത്യ ഒടുവിൽ 78 റൺസിന് വിജയം സ്വന്തമാക്കുകയും ചെയ്തു.
അഭിഷേക് ശർമ്മയാകട്ടെ, സിംബാബ്‌വെയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20 ഐയിൽ വെറും 47 പന്തിൽ 100 റൺസ് അടിച്ച് പലരെയും ആകർഷിച്ചിട്ടും ഒരു ടീമിലും ഇടം കണ്ടെത്തിയില്ല.
Interesting squad selection for India’s tour of Sri Lanka later this month. @IamSanjuSamson, who hit a century in his last ODI, has not been picked for ODIs, while @IamAbhiSharma4, who hit a T20I century in the #INDvZIM series, has not been picked at all. Rarely has success in… pic.twitter.com/PJU5JxSOx2
— Shashi Tharoor (@ShashiTharoor) July 18, 2024
Read more