ചെന്നൈ പ്ലേ ഓഫിലെത്തും, കാരണം ആ ടീമില്‍ ധോണിയുണ്ട്: ഇര്‍ഫാന്‍ പത്താന്‍

ഐ.പി.എല്‍ 13ാം സീസണില്‍ പ്ലേ ഓഫ് സാദ്ധ്യതകള്‍ ഏറെ അവസാനിച്ച മട്ടാണ് എം.എസ് ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റേത്. ഇനിയവര്‍ പ്ലേ ഓഫിലെത്താനുള്ള സാദ്ധ്യത മറ്റു ടീമുകളെ കൂടി ആശ്രയിച്ചാണിരിക്കുക. എന്നാല്‍ ചെന്നൈയെ അങ്ങനെ തള്ളിക്കളയാനാവില്ലെന്നും അവര്‍ പ്ലേ ഓഫിലെത്തുമെന്നും പറയുകയാണ്  മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.

“ചെന്നൈയ്ക്ക് ഇനിയും പ്ലേ ഓഫിലെത്താന്‍ സാധിക്കും. കാരണം ആ ടീമില്‍ ധോണിയുണ്ട്. ടീമിന്റെ സാദ്ധ്യതകള്‍ പലപ്പോഴും ശക്തമാക്കുന്നത് ധോണിയാണ്. 2010 സീസണിലെ കാര്യം നോക്കാം. അന്ന് ആദ്യത്തെ ഏഴ് കളിയില്‍ അഞ്ചും സിഎസ്‌കെ തോറ്റിരുന്നു. എന്നാല്‍ അവര്‍ ആ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി കിരീടം നേടി. ഇത് ധോണിയുടെ മാജിക്കാണ്.”

“ധോണി ടീമിനെ നയിക്കുന്ന കാലത്തോളം ചെന്നൈയ്ക്ക് സാദ്ധ്യതയില്ലെന്ന് പറയുന്നത് മണ്ടത്തരമാണ്. വര്‍ഷങ്ങളായി അവര്‍ നല്ല ക്രിക്കറ്റാണ് കളിക്കുന്നത്. ഈ വര്‍ഷം ഹര്‍ഭജന്‍ സിംഗ്, സുരേഷ് റെയ്ന എന്നിവര്‍ അവരുടെ നിരയിലില്ല. പക്ഷേ എന്നാലും ധോണിയുള്ളത് കൊണ്ട് അവര്‍ക്ക് വിജയം നേടാന്‍ സാധിക്കും” പത്താന്‍ പറഞ്ഞു.

10 മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയം മാത്രമായി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈയുള്ളത്. ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് രാജസ്ഥാന്‍ റോയല്‍സ് ചെന്നൈയെ പരാജയപ്പെടുത്തിയത്. 48 പന്തില്‍ 70 റണ്‍സ് നേടിയ ജോസ് ബട്ലറുടെ പ്രകടനമാണ് രാജസ്ഥാന് ജയം സമ്മാനിച്ചത്. ചെന്നൈ മുന്നോട്ടുവെച്ച 126 റണ്‍സ് വിജയലക്ഷ്യം 15 ബോളുകള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു.

Latest Stories

സൈബർ ആക്രമണ പരാതി; ഹണി റോസിന്റെ മൊഴി എടുത്തു, സോഷ്യൽ മീഡിയയിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്

കേരളത്തിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഒഫീഷ്യൽ ഗുണ്ടകൾ; വനനിയമ ഭേതഗതിയുടെ ഭീകരത അറിയാൻ കിടക്കുന്നതെയുള്ളു: പി വി അൻവർ

എച്ച്എംപിവി പുതിയ വൈറസ് അല്ല; ജനങ്ങള്‍ ശാന്തരായിരിക്കണം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല; രാജ്യത്തോട് കേന്ദ്ര ആരോഗ്യമന്ത്രി

രോഹിതിന്റെയും വിരാടിന്റെയും മോശം ഫോമിൽ മുങ്ങി പോകുന്ന ഒരു താരമുണ്ട്, അവന് കളിക്കാൻ അറിയില്ല എന്ന് ഞാൻ പണ്ടേ പറഞ്ഞതാണ്"; തുറന്നടിച്ച് കെ ശ്രീകാന്ത്

പി വി അൻവർ കോൺഗ്രസിലേക്കെന്ന അഭ്യൂഹങ്ങൾ ശക്തം; പണക്കാടെത്തി സാദിഖലി തങ്ങളെയും പി കെ കുഞ്ഞാലിക്കുട്ടിയെയും കാണും

തീർന്നിട്ടില്ല! ഇനിയുമുണ്ട്...;ധനുഷിന് പിന്നാലെ നയൻതാരയ്ക്ക് നോട്ടീസ് അയച്ച് ചന്ദ്രമുഖി നിർമ്മാതാക്കൾ, 5 കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം

"ബുംറയുടെ നട്ടെല്ല് പോകാൻ കാരണം ഇന്ത്യൻ ടീം മാനേജ്‍മെന്റ് ആണ്"; തുറന്നടിച്ച് ഹർഭജൻ സിങ്; സംഭവം വിവാദത്തിൽ

വിസി നിയമനത്തില്‍ പൂര്‍ണഅധികാരം ഗവര്‍ണര്‍ക്ക്; സര്‍ക്കാര്‍ ഇടപെട്ടാല്‍ നിയമനം അസാധുവാകും; സര്‍വകലാശാലകളില്‍ പിടിമുറുക്കി കേന്ദ്രം; കരട് ചടങ്ങള്‍ പുറത്തിറക്കി യുജിസി

രാജ്യത്തെ എച്ച്എംപിവി കേസുകൾ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് എച്ച്എംപിവി രോഗം ബാധിച്ചവരുടെ എണ്ണം ആറായി; ആശങ്കപെടേണ്ടതില്ലെന്ന് വിദഗ്ധർ