ഐ.പി.എല്‍ 13ാം സീസണില്‍ പ്ലേ ഓഫ് സാദ്ധ്യതകള്‍ ഏറെ അവസാനിച്ച മട്ടാണ് എം.എസ് ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റേത്. ഇനിയവര്‍ പ്ലേ ഓഫിലെത്താനുള്ള സാദ്ധ്യത മറ്റു ടീമുകളെ കൂടി ആശ്രയിച്ചാണിരിക്കുക. എന്നാല്‍ ചെന്നൈയെ അങ്ങനെ തള്ളിക്കളയാനാവില്ലെന്നും അവര്‍ പ്ലേ ഓഫിലെത്തുമെന്നും പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.
“ചെന്നൈയ്ക്ക് ഇനിയും പ്ലേ ഓഫിലെത്താന്‍ സാധിക്കും. കാരണം ആ ടീമില്‍ ധോണിയുണ്ട്. ടീമിന്റെ സാദ്ധ്യതകള്‍ പലപ്പോഴും ശക്തമാക്കുന്നത് ധോണിയാണ്. 2010 സീസണിലെ കാര്യം നോക്കാം. അന്ന് ആദ്യത്തെ ഏഴ് കളിയില്‍ അഞ്ചും സിഎസ്‌കെ തോറ്റിരുന്നു. എന്നാല്‍ അവര്‍ ആ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി കിരീടം നേടി. ഇത് ധോണിയുടെ മാജിക്കാണ്.”
“ധോണി ടീമിനെ നയിക്കുന്ന കാലത്തോളം ചെന്നൈയ്ക്ക് സാദ്ധ്യതയില്ലെന്ന് പറയുന്നത് മണ്ടത്തരമാണ്. വര്‍ഷങ്ങളായി അവര്‍ നല്ല ക്രിക്കറ്റാണ് കളിക്കുന്നത്. ഈ വര്‍ഷം ഹര്‍ഭജന്‍ സിംഗ്, സുരേഷ് റെയ്ന എന്നിവര്‍ അവരുടെ നിരയിലില്ല. പക്ഷേ എന്നാലും ധോണിയുള്ളത് കൊണ്ട് അവര്‍ക്ക് വിജയം നേടാന്‍ സാധിക്കും” പത്താന്‍ പറഞ്ഞു.
Read more
10 മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയം മാത്രമായി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈയുള്ളത്. ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് രാജസ്ഥാന്‍ റോയല്‍സ് ചെന്നൈയെ പരാജയപ്പെടുത്തിയത്. 48 പന്തില്‍ 70 റണ്‍സ് നേടിയ ജോസ് ബട്ലറുടെ പ്രകടനമാണ് രാജസ്ഥാന് ജയം സമ്മാനിച്ചത്. ചെന്നൈ മുന്നോട്ടുവെച്ച 126 റണ്‍സ് വിജയലക്ഷ്യം 15 ബോളുകള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു.