ഐ.പി.എല്‍ 2020; രഹാനെയെ വേണേല്‍ ചെന്നൈയ്ക്ക് സ്വന്തമാക്കാം, ഗെയ്‌ലും ഫ്രീ

ഐ.പി.എല്‍ 13ാം സീസണിലെ മിഡ്-സീസണ്‍ ട്രാന്‍സ്ഫറിനുള്ള സമയം ആരംഭിച്ചു. ഇന്നലെ തുടങ്ങി ഈ മാസം 17 വരെ അഞ്ച് ദിവസത്തേക്കാണ് ഇതിന് അവസരം. കളിക്കാന്‍ അവസരം കിട്ടാതെയിരിക്കുന്ന താരങ്ങള്‍ക്കു ടീം മാറാന്‍ സുവര്‍ണാവസരമാണിത്. എന്നാല്‍ ഇരുടീമുകളും തമ്മിലാണ് ഇതില്‍ ധാരണയാകേണ്ടത് എന്നുമാത്രം.

കളിക്കാരെ വായ്പ അടിസ്ഥാനത്തില്‍ വിട്ടു കൊടുക്കുന്ന സംവിധാനമാണിത്. സീസണില്‍ ഒരു മത്സരവും കളിക്കാത്തവരെയും ഒന്നോ രണ്ടോ മത്സരങ്ങള്‍ കളിച്ച താരങ്ങളെയാണ് ഇത്തരത്തില്‍ കൈമാറാനാവുക. ഇരുടീമുകളും കൈമാറ്റ കാര്യത്തില്‍ തീരുമാനത്തിലെത്തിയ ശേഷം അത് ഐ.പി.എല്‍ ഭരണസമിതിയെ അറിയിക്കണം. ഇന്ത്യന്‍ താരങ്ങളെയും വിദേശതാരങ്ങളെയും ഇത്തരത്തില്‍ കൈമാറാം.

ഒരു ടീം വിട്ട് മറ്റൊരു ടീമിലെത്തുന്ന താരത്തിന് ആ ടീമുകള്‍ തമ്മില്‍ ഏറ്റമുട്ടുമ്പോള്‍ കളിക്കാനാവില്ല. ഇത് താത്കാലിക ട്രാന്‍സ്ഫര്‍ മാത്രമായിരിക്കും. സീസണ്‍ പൂര്‍ത്തിയായാല്‍ കളിക്കാരന്‍ പഴയ ടീമില്‍ തിരിച്ചെത്തും. അജിങ്ക്യ രഹാനെ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), ഇമ്രാന്‍ താഹിര്‍ (ചെന്നൈ സൂപ്പര്‍ കംഗ്‌സ്), ക്രിസ് ലിന്‍ (മുംബൈ ഇന്ത്യന്‍സ്), ക്രിസ് ഗെയ്ല്‍ (കിംഗ്‌സ് ഇലവന്‍ പഞ്ചാബ്), ദീപക് ഹൂഡ (കിംഗ്‌സ് ഇലവന്‍ പഞ്ചാബ്) എന്നീ താരങ്ങളാണ് ഈ കൂടുമാറ്റത്തിന് സാദ്ധ്യതയുള്ള പ്രമുഖ താരങ്ങള്‍.

സുരേഷ് റെയ്‌ന പിന്മാറിയ ചെന്നൈയ്ക്ക് ആ ഒഴിവിലേക്ക് പരീക്ഷിക്കാവുന്ന താരമാണ് രഹാനെ. നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ചെന്നൈയ്ക്ക് ഒരു മികച്ച ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനെ അത്യാവശ്യമാണ് താനും. സീസണില്‍ ഇതുവരെ ഏഴു മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഡല്‍ഹി ജഴ്‌സിയില്‍ ഒരേയൊരു മത്സരത്തില്‍ മാത്രമാണ് രഹാനെയ്ക്ക് കളിക്കാനായത്.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം