ടീമിലെ മുഖ്യ പേസര്‍ക്ക് പരിക്ക്; ബാംഗ്ലൂരിന് കനത്ത തിരിച്ചടി

ഐ.പി.എല്‍ 13ാം സീസണ്‍ അവസാന ദിവസങ്ങളിലേക്ക് അടുക്കവേ താരങ്ങളുടെ പരിക്ക് ടീമുകള്‍ക്ക് തലവേദനയാകുന്നു. പ്ലേഓഫ് പോരാട്ടം കടുക്കവേ വിരാട് കോഹ്‌ലി നായകനായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെയും പരിക്ക് വേട്ടയാടിയിരിക്കുകയാണ്. ടീമിലെ മുഖ്യ പേസര്‍ നവദീപ് സൈനിയ്ക്ക് പരിക്കേറ്റതാണ് ബാംഗ്ലൂര്‍ ക്യാമ്പിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്.

“അവസാന മത്സരത്തിലെ ഓവറിലെ അവസാന പന്തില്‍ നവദീപ് സൈനിയുടെ കൈവിരലിന് പരിക്കേറ്റിരുന്നു. നിലവില്‍ കൈവിരലിന് സ്റ്റിച്ചിട്ടിരിക്കുകയാണ്. വിശദമായ പരിശോധനയ്ക്ക് മാത്രമെ അടുത്ത മത്സരത്തിന് തയ്യാറാണോ എന്ന് വ്യക്തമായി പറായാനാവൂ. അവന്‍ മികച്ച അവസ്ഥയിലാണെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല” ടീം ഫിസിയോ പറഞ്ഞു.

IPL 2020: RCB pacer Navdeep Saini doubtful for MI clash after injuring bowling hand in CSK defeat - Firstcricket News, Firstpost - ICJ24.com

സൈനി അടുത്ത മത്സരത്തില്‍ കളിക്കാനിടയില്ലെന്നാണ് സൂചന. ചെന്നൈയ്‌ക്കെതിരായ മത്സരത്തിലെ 18ാം ഓവറിലാണ് സൈനിയുടെ വിരലിന് പരിക്കേറ്റത്. ധോണിയുടെ പവര്‍ഫുള്‍ ഷോട്ട് തടുക്കാനുള്ള സൈനിയുടെ ശ്രമം കൈവിരലിന് മുറിവേല്‍പ്പിക്കുകയായിരുന്നു. ബോള്‍ ചെയ്യുന്ന വലതുകൈയ്ക്കാണ് പരിക്കേറ്റത് എന്നതിനാല്‍ കൈവിരലില്‍ കൂടുതല്‍ ശക്തി നല്‍കാനാകില്ല.

ഡെത്ത് ഓവറുകളില്‍ ഏരെ വിശ്വസ്തനായ സൈനിയുടെ അഭാവം ടീമിന് കനത്ത വെല്ലുവിളിയാണ്. 11 മത്സരങ്ങളില്‍ നിന്ന് 7 വിജയവുമായി 14 പോയിന്റോടെ പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് ബാംഗ്ലൂര്‍. പ്ലേഓഫില്‍ സ്ഥാനമുറപ്പിക്കാന്‍ കടുത്ത മത്സരമാണ് നടക്കുന്നത് എന്നതിനാല്‍ ഇനിയുള്ള മത്സരങ്ങള്‍ ബാംഗ്ലൂരിന് ജയിച്ചേ മതിയാകൂ. നാളെ മുംബൈയ്‌ക്കെതിരെയാണ് ബാഗ്ലൂരിന്റെ അടുത്ത മത്സരം.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി