ഐ.പി.എല്‍ 13ാം സീസണ് അവസാന ദിവസങ്ങളിലേക്ക് അടുക്കവേ താരങ്ങളുടെ പരിക്ക് ടീമുകള്‍ക്ക് തലവേദനയാകുന്നു. പ്ലേഓഫ് പോരാട്ടം കടുക്കവേ വിരാട് കോഹ്ലി നായകനായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെയും പരിക്ക് വേട്ടയാടിയിരിക്കുകയാണ്. ടീമിലെ മുഖ്യ പേസര്‍ നവദീപ് സൈനിയ്ക്ക് പരിക്കേറ്റതാണ് ബാംഗ്ലൂര്‍ ക്യാമ്പിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്.
“അവസാന മത്സരത്തിലെ ഓവറിലെ അവസാന പന്തില്‍ നവദീപ് സൈനിയുടെ കൈവിരലിന് പരിക്കേറ്റിരുന്നു. നിലവില്‍ കൈവിരലിന് സ്റ്റിച്ചിട്ടിരിക്കുകയാണ്. വിശദമായ പരിശോധനയ്ക്ക് മാത്രമെ അടുത്ത മത്സരത്തിന് തയ്യാറാണോ എന്ന് വ്യക്തമായി പറായാനാവൂ. അവന് മികച്ച അവസ്ഥയിലാണെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല” ടീം ഫിസിയോ പറഞ്ഞു.
സൈനി അടുത്ത മത്സരത്തില്‍ കളിക്കാനിടയില്ലെന്നാണ് സൂചന. ചെന്നൈയ്ക്കെതിരായ മത്സരത്തിലെ 18ാം ഓവറിലാണ് സൈനിയുടെ വിരലിന് പരിക്കേറ്റത്. ധോണിയുടെ പവര്‍ഫുള്‍ ഷോട്ട് തടുക്കാനുള്ള സൈനിയുടെ ശ്രമം കൈവിരലിന് മുറിവേല്‍പ്പിക്കുകയായിരുന്നു. ബോള്‍ ചെയ്യുന്ന വലതുകൈയ്ക്കാണ് പരിക്കേറ്റത് എന്നതിനാല്‍ കൈവിരലില്‍ കൂടുതല്‍ ശക്തി നല്‍കാനാകില്ല.
Read more
ഡെത്ത് ഓവറുകളില്‍ ഏരെ വിശ്വസ്തനായ സൈനിയുടെ അഭാവം ടീമിന് കനത്ത വെല്ലുവിളിയാണ്. 11 മത്സരങ്ങളില്‍ നിന്ന് 7 വിജയവുമായി 14 പോയിന്റോടെ പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് ബാംഗ്ലൂര്‍. പ്ലേഓഫില്‍ സ്ഥാനമുറപ്പിക്കാന്‍ കടുത്ത മത്സരമാണ് നടക്കുന്നത് എന്നതിനാല്‍ ഇനിയുള്ള മത്സരങ്ങള്‍ ബാംഗ്ലൂരിന് ജയിച്ചേ മതിയാകൂ. നാളെ മുംബൈയ്ക്കെതിരെയാണ് ബാഗ്ലൂരിന്റെ അടുത്ത മത്സരം.