ഐ.പി.എല്‍ 2020; പിടിച്ചു നില്‍ക്കാന്‍ പഞ്ചാബ്, ഒന്നാമതാകാന്‍ മുംബൈ

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് കംഗ്സ് ഇലവന്‍ പഞ്ചാബിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30ന് ദുബായിലാണ് മത്സരം. തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം ബാംഗ്ലൂരിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തില്‍ പഞ്ചാബ് ഇറങ്ങുമ്പോള്‍ ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനാണ് മുംബൈയുടെ ശ്രമം.

തുടര്‍ച്ചയായി അഞ്ച് മത്സരം ജയിച്ച് മിന്നും ഫോമിലാണ് മുംബൈ എത്തുന്നത്. ബാറ്റിംഗ് നിരയും ബോളിംഗ് നിരയും ഒരുപോലെ ഫോമിലാണ്. രോഹിത് ശര്‍മ-ക്വിന്റന്‍ ഡീകോക്ക് ഓപ്പണിങ് കൂട്ടുകെട്ട് നല്ല തുടക്കം നല്‍കുന്നുണ്ട്. പിന്നാലെ സ്‌കോര്‍ ഉയര്‍ത്താന്‍ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷനും എന്നിവര്‍ മൂന്നും നാലും പൊസിഷനിലുണ്ട്. അവസാന ഓവറില്‍ ആഞ്ഞടിക്കാന്‍ ഹര്‍ദിക് പാണ്ഡ്യയും കീറോണ്‍ പൊള്ളാര്‍ഡുമുണ്ട്. ബുംറ നയിക്കുന്ന ബോളിംഗ് നിരയും സുശക്തം.

എട്ട് മത്സരത്തില്‍ നിന്ന് രണ്ട് ജയം മാത്രമുള്ള പഞ്ചാബ് ജീവമരണ പോരാട്ടിലാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ ടീമിലെത്തിയതാണ് അവരുടെ വലിയ ആശ്വാസം. രാഹുലും, മായങ്ക് അഗര്‍വാളും, ഗെയ്‌ലും, പൂരനും അടങ്ങുന്ന ബാറ്റിംഗ് നിര ശക്തമാണെങ്കിലും ബോളിംഗ് നിരയുടെ സ്ഥിരതയില്ലാത്ത പ്രകടനവും മാക്‌സ്‌വെല്‍ ഇതുവരെ ഫോമിലേക്ക് ഉയരാത്തതും ടീമിന് തലവേദനയാണ്.

കളിക്കണക്കു നോക്കിയാല്‍ ഇരുടീമും 25 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 14 ലും ജയം മുംബൈയ്ക്കായിരുന്നു. 11 പഞ്ചാബ് ജയിച്ചു. ഈ സീസണില്‍ നേര്‍ക്കുനേര്‍ ഇരുവരും ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ജയം മുംബൈക്കായിരുന്നു. പഞ്ചാബിന് ഇത് നിലനില്‍പ്പിന്‍രെ പോരാട്ടമായതിനാല്‍ മത്സരം കടുക്കും.

Latest Stories

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ