ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് കംഗ്സ് ഇലവന് പഞ്ചാബിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30ന് ദുബായിലാണ് മത്സരം. തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം ബാംഗ്ലൂരിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തില്‍ പഞ്ചാബ് ഇറങ്ങുമ്പോള്‍ ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനാണ് മുംബൈയുടെ ശ്രമം.
തുടര്‍ച്ചയായി അഞ്ച് മത്സരം ജയിച്ച് മിന്നും ഫോമിലാണ് മുംബൈ എത്തുന്നത്. ബാറ്റിംഗ് നിരയും ബോളിംഗ് നിരയും ഒരുപോലെ ഫോമിലാണ്. രോഹിത് ശര്‍മ-ക്വിന്റന്‍ ഡീകോക്ക് ഓപ്പണിങ് കൂട്ടുകെട്ട് നല്ല തുടക്കം നല്‍കുന്നുണ്ട്. പിന്നാലെ സ്കോര്‍ ഉയര്‍ത്താന്‍ സൂര്യകുമാര്‍ യാദവ്, ഇഷാന് കിഷനും എന്നിവര്‍ മൂന്നും നാലും പൊസിഷനിലുണ്ട്. അവസാന ഓവറില്‍ ആഞ്ഞടിക്കാന്‍ ഹര്‍ദിക് പാണ്ഡ്യയും കീറോണ്‍ പൊള്ളാര്‍ഡുമുണ്ട്. ബുംറ നയിക്കുന്ന ബോളിംഗ് നിരയും സുശക്തം.
എട്ട് മത്സരത്തില്‍ നിന്ന് രണ്ട് ജയം മാത്രമുള്ള പഞ്ചാബ് ജീവമരണ പോരാട്ടിലാണ്. വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ് ഗെയ്ല് ടീമിലെത്തിയതാണ് അവരുടെ വലിയ ആശ്വാസം. രാഹുലും, മായങ്ക് അഗര്‍വാളും, ഗെയ്ലും, പൂരനും അടങ്ങുന്ന ബാറ്റിംഗ് നിര ശക്തമാണെങ്കിലും ബോളിംഗ് നിരയുടെ സ്ഥിരതയില്ലാത്ത പ്രകടനവും മാക്സ്വെല് ഇതുവരെ ഫോമിലേക്ക് ഉയരാത്തതും ടീമിന് തലവേദനയാണ്.
Read more
കളിക്കണക്കു നോക്കിയാല്‍ ഇരുടീമും 25 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 14 ലും ജയം മുംബൈയ്ക്കായിരുന്നു. 11 പഞ്ചാബ് ജയിച്ചു. ഈ സീസണില്‍ നേര്‍ക്കുനേര്‍ ഇരുവരും ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ജയം മുംബൈക്കായിരുന്നു. പഞ്ചാബിന് ഇത് നിലനില്പ്പിന്രെ പോരാട്ടമായതിനാല്‍ മത്സരം കടുക്കും.