ഹൃദയമിടിപ്പ് നിലച്ചു പോകുന്ന അനിശ്ചിതത്വം, ആയിരം രസഗുളകളേക്കാള്‍ മാധുര്യമുണ്ടായിരുന്നു ആ സിക്‌സറിന്..

നൊബേല്‍ സമ്മാനര്‍ഹനായ ഭൗതികശാസ്ത്രജ്ഞന്‍ വെര്‍ണര്‍ ഹൈസെന്‍ബെര്‍ഗിന്റെ അനിശ്ചിതത്വ തത്വം (Uncertainty principle) പറയുന്നത്, ചലിക്കുന്ന വസ്തുവിന്റെ പൊസിഷനും, മൊമെന്റവും ഒരേസമയത്ത് കൃത്യമായി നിര്‍ണയിക്കാന്‍ സാദ്ധ്യമല്ല എന്നാണ്.

ഹൃദയമിടിപ്പ് നിലച്ചു പോകുന്ന അനിശ്ചിത്വങ്ങള്‍ നിറഞ്ഞു നിന്ന ക്രിക്കറ്റ് നിമിഷങ്ങള്‍ക്കൊടുവില്‍, രവി ചന്ദ്രന്‍ അശ്വിന്‍ എന്ന സ്പിന്‍ ശാസ്ത്രജ്ഞന്‍ എറിഞ്ഞ മാച്ചിന്റെ penultimate ഡെലിവറിയെ, ഷാര്‍ജയുടെ ലോംഗ് ഓഫ് ഗാലറിയില്‍ ‘പൊസിഷന്‍’ ചെയ്യാന്‍ വേണ്ടുന്ന ‘മൊമെന്റo’ എത്രയായിരുന്നു എന്ന് രാഹുല്‍ ത്രിപാഠിയ്ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു.

Read more

‘Feed him a Rasagulla.. Give him dozens’ cricbuzz കമെന്ററി പാനല്‍ പറഞ്ഞത്, അയാള്‍ക്ക് നല്ല ഒന്നാംതരം ബoഗാളി രസഗുള നല്‍കൂ എന്നാണ്. എന്നാല്‍ ആയിരം രസഗുളകളെക്കാള്‍ മാധുര്യമുണ്ടായിരുന്നു അയാള്‍ പായിച്ച ആ സിക്‌സറിന്..