തോല്‍വിയുടെ ഉത്തരവാദിത്വം മായങ്ക് അഗര്‍വാളിന്; തുറന്നടിച്ച് സെവാഗ്

രാജസ്ഥാനെതിരായ പഞ്ചാബിന്റെ തോല്‍വിയുടെ ഉത്തരവാദിത്വം വരുന്നത് മായങ്ക് അഗര്‍വാളിന്റെ തോളിലേക്കാണെന്ന് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. ഫോമില്‍ നില്‍ക്കുന്ന മായങ്കിനെ പോലൊരു താരം 20 ഓവറും ബാറ്റു ചെയ്യാന്‍ ശ്രമിക്കണമായിരുന്നെന്നും ഋതുരാജ് ഗെയ്ക്‌വാദ് ചെയ്തത് കണ്ട് പഠിക്കണമെന്നും സെവാഗ് പറഞ്ഞു.

‘തോല്‍വിയുടെ ഉത്തരവാദിത്വം ഒരു കളിക്കാരനിലേക്ക് വയ്ക്കുന്നത് പ്രയാസമാണ്. ഇവിടെ ഭാഗ്യമാണ് പഞ്ചാബിനെ തുണയ്ക്കാതിരുന്നത്. എന്നാല്‍ മായങ്ക് ഫോമില്‍ നില്‍ക്കുന്ന താരമാണ്. അങ്ങനെയുള്ള ഒരു താരം കളി ഫിനിഷ് ചെയ്യണമായിരുന്നു. ചെന്നൈയ്ക്കായി ഋതുരാജ് 89 റണ്‍സോടെ പുറത്താവാതെ നിന്നു. 20 ഓവറും കളിച്ചു. അവസാന പന്തും കളിച്ച് സിക്സ് പറത്തി. അതാണ് ചെന്നൈയെ കളി ജയിക്കാന്‍ സഹായിച്ചത്.’

Image

Read more

‘മായങ്കും കെ എല്‍ രാഹുലും അതുപോലെയാണ് ചെയ്യേണ്ടിയിരുന്നത്. ടോപ് 3 ബാറ്റ്സ്മാന്മാരുടെ ഉത്തരവാദിത്വമാണ് ഇത്. 40-50 ഡെലിവറി കളിച്ച് കഴിഞ്ഞ നിങ്ങള്‍ക്കാണ് ന്യൂ ബാറ്റ്സ്മാനേക്കാള്‍ പിച്ചിനെ കുറിച്ച് നന്നായി അറിയാനാവുക. ടീം ഇങ്ങനെ തോല്‍ക്കാന്‍ പാടില്ല. ക്രിസ് ഗെയ്ല്‍ ഉണ്ടായിരുന്നെങ്കില്‍ പഞ്ചാബ് ഈ വിധം തോല്‍ക്കില്ലെന്ന് ഉറപ്പായിരുന്നു’ സെവാഗ് പറഞ്ഞു.