Ipl

'നിങ്ങളുടെ കാല്‍വിരലുകള്‍ തകര്‍ക്കുന്നില്ലെങ്കില്‍, സ്റ്റമ്പുകള്‍ എറിഞ്ഞൊടിക്കും'; എതിരാളികളെ ഞെട്ടിച്ച് നടരാജന്‍

തമിഴ്നാട് പ്രീമിയര്‍ ലീഗ് ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ച അതുല്യ പ്രതിഭയാണ് സ്റ്റാര്‍ പേസര്‍ തങ്കരശു നടരാജന്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഗംഭീര പ്രകടനമാണ് നടരാജന് ഇന്ത്യന്‍ ടീമിലേക്കുള്ള കടന്നുവരവ് അനായാസമാക്കിയത്. ഇന്ത്യന്‍ ടീമിലെത്തിയ ശേഷം കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം നടത്താനും താരത്തിന് ഭാഗ്യം ലഭിച്ചു.

എന്നാല്‍ പരിക്ക് വില്ലനായെത്തിയതോടെ നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് താരം. പരിമിതമായ സാഹചര്യങ്ങളില്‍ നിന്ന് തന്റെ പ്രകടനമികവുകൊണ്ട് വളര്‍ന്നുവന്ന നടരാജന്‍ ഇനി ഇന്ത്യന്‍ ടീമിലേക്ക് എന്ന് തിരിച്ചെത്തുമെന്നത് ഓരോ ക്രിക്കറ്റ് ആരാധകന്റെയും മനസില്‍ കിടന്ന് കളിക്കുന്ന ചോദ്യമാണ്. അതിനുള്ള ഉത്തരം ഈ ഐപിഎല്‍ സീസണ്‍ കഴിയുമുറയക്ക് ലഭിക്കുമെന്ന് ഉറപ്പ്.

പരിശീലന സെഷനിലെ നടരാജന്റെ തകര്‍പ്പന്‍ ബോളിംഗ് പ്രകടനം ആരാധകരുടെ സംശയത്തിനുള്ള ഉത്തരമാണ്. പരിശീലക സെക്ഷനില്‍ നടരാജന്‍ സ്റ്റംപ് എറിഞ്ഞൊടിക്കുന്ന വീഡിയോ സണ്‍റൈസേഴ്സ് ഹൈദരാബാദ് പങ്കുവെച്ചു. നിങ്ങളുടെ കാല്‍വിരലുകള്‍ അദ്ദേഹം തകര്‍ക്കുന്നില്ലെങ്കില്‍ സ്റ്റംപുകള്‍ എറിഞ്ഞൊടിക്കുമെന്ന കാപ്ഷനോടെയാണ് ഈ വീഡിയോ എസ്ആര്‍എച്ച് പങ്കുവെച്ചത്.

മെഗാ ലേലത്തില്‍ നാലു കോടി രൂപയ്ക്കാണ് അദ്ദേഹത്തെ ഹൈദരാബാദ് തങ്ങളുടെ ടീമിലേക്കു തിരികെ കൊണ്ടുവന്നത്. ഇതുവരെ 24 മല്‍സരങ്ങളില്‍ നിന്നും 20 വിക്കറ്റുകളാണ് താരം വീഴ്ത്തിയിട്ടുള്ളത്. 29ന് പൂനെയില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെതിരേയൈണ് ഹൈദരാബാദിന്റെ കന്നിയങ്കം.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍