ദേവ്ദത്തിന്റെ ഉപദേശം, സഞ്ജുവിനെ ചിരിപ്പിച്ച് വീഴ്ത്താന്‍ ആസിഫ്

ഐപിഎല്ലിന്റെ ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലെയിങ് ഇലവനില്‍ കാര്യമായ അവസരം ലഭിക്കാത്ത താരങ്ങല്‍ലൊരാളാണ് മലയാളി ഫാസ്റ്റ് ബോളര്‍ കെഎം ആസിഫ്. ഇപ്പോഴിതാ റോയല്‍സ് പ്ലെയിങ് ഇലവനില്‍ അവസരം കിട്ടാന്‍ ആസിഫിനു രസകരമായ ഒരു ഉപദേശം നല്‍കിയിരിക്കുകയാണ് ടീമംഗവും മറ്റൊരു മലയാളി താരവുമായ ദേവ്ദത്ത് പടിക്കല്‍.

സഞ്ജുവും ആസിഫുമുള്‍പ്പെട്ട റോയല്‍സ് റാപിഡ് ഫയര്‍ റൗണ്ടില്‍ ചോദ്യങ്ങള്‍ ചോദിക്കവെയായിരുന്നു തമാശരൂപേണയുള്ള ദേവ്ദത്തിന്റെ ഉപദേശം. നിങ്ങളുടെ മനസ്സ് കീഴടക്കാനുള്ള വഴി എന്താണെന്നായിരുന്നു സഞ്ജുവിനോടുള്ള ദേവ്ദത്തിന്റെ ചോദ്യം. എന്നെ ചിരിപ്പിച്ചാല്‍ മതിയെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ഇതിനു പിന്നാലെയായിരുന്നു ദേവ്ദത്ത് ആസിഫിന് ഉപദേശം നല്‍കിയത്.

ഇപ്പോള്‍ പിടികിട്ടി. നിന്നെ സഞ്ജു ടീമിലെടുക്കുന്നില്ലെങ്കില്‍ അദ്ദേഹത്തെയൊന്നു ചിരിപ്പിച്ചാല്‍ മതിയെന്നായിരുന്നു ആസിഫിനോടു ദേവ്ദത്ത് പറഞ്ഞത്. അതെ, ഞാന്‍ ചെയ്തു കൊണ്ടിരിക്കുന്നതും ഇതാണെന്നു ആസിഫ് ചിരിയോടെ മറുപടി നല്‍കി.

റോയല്‍സില്‍ വെറും രണ്ടു മല്‍സങ്ങളിലാണ് ആസിഫിനെക്കൊണ്ട് സഞ്ജു ബോള്‍ ചെയ്യിച്ചത്. ഇവയില്‍ ഏഴോവറുകള്‍ ആകെ ബോള്‍ ചെയ്ത പേസര്‍ 9.85 ഇക്കോണമി റേറ്റില്‍ 69 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റുകളൊന്നും വീഴ്ത്തിയില്ല.

Latest Stories

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

'സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം'; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത

ജാമ്യം കിട്ടിയാല്‍ കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തും; പാലക്കാട്ട് ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയെന്ന് സന്ദീപ്