അവന്‍ റിഷഭ് പന്തിന് ഉത്തമ പകരക്കാരന്‍; യുവതാരത്തെ ചൂണ്ടി കെവിന്‍ പീറ്റേഴ്‌സണ്‍

ഋഷഭ് പന്തിന് പകരക്കാരനെ ടീം ഇന്ത്യ ഇതിനകം കണ്ടെത്തിയിട്ടുണ്ടെന്നു ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സണ്‍. ഐപിഎലില്‍ പഞ്ചാബ് കിംഗ്സിനായി മികച്ച ഫോമിലുള്ള ജിതേഷ് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ പരിക്കേറ്റ പന്തിന് പകരക്കാരനാകുമെന്ന് പീറ്റേഴ്സണ്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ പന്ത് കുറച്ച് കാലമായി വിശ്രമത്തിലാണ്.

ഇന്ത്യയ്ക്ക് റിഷഭ് പന്തിന് പകരക്കാരന്‍ ഉണ്ട്. പഞ്ചാബ് കിംഗ്സിലെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മയും പ്രത്യേകതയുള്ള താരമാണ്. പന്ത് കുറച്ചുകാലം കൂടി പുറത്തിരുന്നാല്‍ റിഷഭ് പന്തില്‍ നിന്ന് ഇന്ത്യയ്ക്കായി ആ ചുമതലയേല്‍ക്കുന്ന ആള്‍ അവനാകുമെന്ന് ഞാന്‍ കരുതുന്നു.

ശനിയാഴ്ച മുംബൈയ്ക്കെതിരെ ഏഴ് പന്തില്‍ നാല് സിക്സറുകള്‍ ഉള്‍പ്പെടെ 25 റണ്‍സ് നേടിയ പ്രകടനം മാച്ച് വിന്നിംഗ് ആയിരുന്നു- പീറ്റേഴ്സണ്‍ ബെറ്റ്വേയിലെ തന്റെ കോളത്തില്‍ എഴുതി. 29 കാരനായ ജിതേഷ് ശര്‍മ്മ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ഇതുവരെ ഏഴ് മത്സരങ്ങളില്‍നിന്ന് ശര്‍മ്മ 145 റണ്‍സ് നേടിയിട്ടുണ്ട്.

കൂടാതെ, ടൂര്‍ണമെന്റിലെ വെറ്ററന്‍ കളിക്കാരുടെ പ്രകടനത്തെയും കെവിന്‍ പീറ്റേഴ്‌സണ്‍ പ്രശംസിച്ചു. ഫാഫ് ഡുപ്ലെസിസ്, ഡേവിഡ് വാര്‍ണര്‍, അജിങ്ക്യ രഹാനെ തുടങ്ങിയ കളിക്കാര്‍ ഐപിഎല്‍ 2023ല്‍ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ് നടത്തുന്നത്.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം