ഋഷഭ് പന്തിന് പകരക്കാരനെ ടീം ഇന്ത്യ ഇതിനകം കണ്ടെത്തിയിട്ടുണ്ടെന്നു ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സണ്‍. ഐപിഎലില്‍ പഞ്ചാബ് കിംഗ്സിനായി മികച്ച ഫോമിലുള്ള ജിതേഷ് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ പരിക്കേറ്റ പന്തിന് പകരക്കാരനാകുമെന്ന് പീറ്റേഴ്സണ്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ പന്ത് കുറച്ച് കാലമായി വിശ്രമത്തിലാണ്.
ഇന്ത്യയ്ക്ക് റിഷഭ് പന്തിന് പകരക്കാരന്‍ ഉണ്ട്. പഞ്ചാബ് കിംഗ്സിലെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മയും പ്രത്യേകതയുള്ള താരമാണ്. പന്ത് കുറച്ചുകാലം കൂടി പുറത്തിരുന്നാല്‍ റിഷഭ് പന്തില്‍ നിന്ന് ഇന്ത്യയ്ക്കായി ആ ചുമതലയേല്‍ക്കുന്ന ആള്‍ അവനാകുമെന്ന് ഞാന്‍ കരുതുന്നു.
ശനിയാഴ്ച മുംബൈയ്ക്കെതിരെ ഏഴ് പന്തില്‍ നാല് സിക്സറുകള്‍ ഉള്‍പ്പെടെ 25 റണ്‍സ് നേടിയ പ്രകടനം മാച്ച് വിന്നിംഗ് ആയിരുന്നു- പീറ്റേഴ്സണ്‍ ബെറ്റ്വേയിലെ തന്റെ കോളത്തില്‍ എഴുതി. 29 കാരനായ ജിതേഷ് ശര്‍മ്മ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ഇതുവരെ ഏഴ് മത്സരങ്ങളില്‍നിന്ന് ശര്‍മ്മ 145 റണ്‍സ് നേടിയിട്ടുണ്ട്.
Read more
കൂടാതെ, ടൂര്‍ണമെന്റിലെ വെറ്ററന്‍ കളിക്കാരുടെ പ്രകടനത്തെയും കെവിന്‍ പീറ്റേഴ്‌സണ്‍ പ്രശംസിച്ചു. ഫാഫ് ഡുപ്ലെസിസ്, ഡേവിഡ് വാര്‍ണര്‍, അജിങ്ക്യ രഹാനെ തുടങ്ങിയ കളിക്കാര്‍ ഐപിഎല്‍ 2023ല്‍ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ് നടത്തുന്നത്.