ഇവനാണ് ഇന്ത്യയുടെ ഭാവി ഓപ്പണര്‍; സഞ്ജുവിനെ അടക്കം പിന്തള്ളി യുവതാരത്തിന്റെ റെക്കോഡ് കുതിപ്പ്

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറി രാജസ്ഥാന്‍ റോയല്‍സിന്റെ യുവ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍. ഹൈദരാബാദിനെതിരെ ഇന്ന് നടക്കുന്ന മത്സരത്തിലാണ് താരം ഈ നേട്ടം താണ്ടിയത്. 21 വയസ്സും 130 ദിവസവും പ്രായമുള്ളപ്പോഴാണ് ജയ്സ്വാള്‍ ഐപിഎല്ലില്‍ നാലക്കം കടന്നിരിക്കുന്നത്. റോയല്‍സ് നായകനായ സഞ്ജു സാംസണിനെയടക്കം പിന്തള്ളിയാണ് താരത്തിന്റെ വമ്പന്‍ നേട്ടം.

ഈ ലിസ്റ്റില്‍ ജയ്സ്വാളിന് മുന്നിലുള്ളത് റിഷഭ് പന്താണ്. 20 വയസ്സും 218 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം റിഷഭ് വമ്പന്‍ നാഴികക്കല്ല് പിന്നിട്ടത്. ഈ ലിസ്റ്റില്‍ ജയ്സ്വാള്‍ കഴിഞ്ഞാല്‍ മൂന്നു മുതല്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ പൃഥ്വി ഷാ (21 വയസ്സ്, 169 ദിവസം), സഞ്ജു സാംസണ്‍ (21 വയസ്സ്, 183 ദിവസം), ശുഭ്മന്‍ ഗില്‍ (21 വയസ്സ്, 222 ദിവസം), ദേവ്ദത്ത് പടിക്കല്‍ (21 വയസ്സ്, 285 ദിവസം) എന്നിവരാണ്.

ഐപിഎല്ലില്‍ ഏറ്റവും കുറച്ച് ഇന്നിംഗ്സുകളില്‍ നിന്നും 1000 റണ്‍സ് പൂര്‍ത്താക്കിയ താരമെന്ന റെക്കോര്‍ഡും ജയ്സ്വാളിനെ തേടിയെത്തി. വെറും 34 ഇന്നിംഗ്സുകള്‍ മാത്രമേ അദ്ദേഹത്തിനു 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നുള്ളൂ.

ഹൈദരാബാദിനെതിരെ 18 ബോള്‍ നേരിട്ട ജയ്‌സ്വാള്‍ 2 സിക്‌സും അഞ്ച് ഫോറും സഹിതം 35 റണ്‍സെടുത്താണ് പുറത്തായത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ മികച്ച നിലയിലാണ് ഉള്ളത്.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം