ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറി രാജസ്ഥാന് റോയല്‍സിന്റെ യുവ ഓപ്പണര്‍ യശ്വസി ജയ്സ്വാള്‍. ഹൈദരാബാദിനെതിരെ ഇന്ന് നടക്കുന്ന മത്സരത്തിലാണ് താരം ഈ നേട്ടം താണ്ടിയത്. 21 വയസ്സും 130 ദിവസവും പ്രായമുള്ളപ്പോഴാണ് ജയ്സ്വാള്‍ ഐപിഎല്ലില്‍ നാലക്കം കടന്നിരിക്കുന്നത്. റോയല്‍സ് നായകനായ സഞ്ജു സാംസണിനെയടക്കം പിന്തള്ളിയാണ് താരത്തിന്റെ വമ്പന്‍ നേട്ടം.
ഈ ലിസ്റ്റില്‍ ജയ്സ്വാളിന് മുന്നിലുള്ളത് റിഷഭ് പന്താണ്. 20 വയസ്സും 218 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം റിഷഭ് വമ്പന്‍ നാഴികക്കല്ല് പിന്നിട്ടത്. ഈ ലിസ്റ്റില്‍ ജയ്സ്വാള്‍ കഴിഞ്ഞാല്‍ മൂന്നു മുതല്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ പൃഥ്വി ഷാ (21 വയസ്സ്, 169 ദിവസം), സഞ്ജു സാംസണ് (21 വയസ്സ്, 183 ദിവസം), ശുഭ്മന്‍ ഗില്‍ (21 വയസ്സ്, 222 ദിവസം), ദേവ്ദത്ത് പടിക്കല്‍ (21 വയസ്സ്, 285 ദിവസം) എന്നിവരാണ്.
ഐപിഎല്ലില്‍ ഏറ്റവും കുറച്ച് ഇന്നിംഗ്സുകളില്‍ നിന്നും 1000 റണ്‍സ് പൂര്‍ത്താക്കിയ താരമെന്ന റെക്കോര്‍ഡും ജയ്സ്വാളിനെ തേടിയെത്തി. വെറും 34 ഇന്നിംഗ്സുകള്‍ മാത്രമേ അദ്ദേഹത്തിനു 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നുള്ളൂ.
Read more
ഹൈദരാബാദിനെതിരെ 18 ബോള്‍ നേരിട്ട ജയ്സ്വാള്‍ 2 സിക്സും അഞ്ച് ഫോറും സഹിതം 35 റണ്‍സെടുത്താണ് പുറത്തായത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന് മികച്ച നിലയിലാണ് ഉള്ളത്.