ജയ്പൂരില്‍ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 112 റണ്‍സിന്റെ വമ്പന്‍ തോല്‍വിയില്‍ നിരാശരായി ഡ്രസിംഗ് റൂമില്‍ ഇരിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് താരങ്ങളോട് പതിവ് രീതി വിട്ട് സംസാരിച്ച് കുമാര്‍ സംഗക്കാര. ടീമിന്റെ പ്രകടനത്തില്‍ വളരെയധികം നിരാശനായി കാണപ്പെട്ട അദ്ദേഹം ടീമിനു കാര്യമായ ഉപദേശങ്ങളൊന്നും നല്‍കാന്‍ ശ്രമിച്ചില്ല. സംഗക്കാരയുടെ വാക്കുകള്‍ ഇങ്ങനെ..
നമുക്ക് ഇനി ഒരു ഗെയിമാണ് കളിക്കാന്‍ ബാക്കിയുള്ളത്. സംസാരിക്കുകയോ, പറയുകയോ, പ്രവര്‍ത്തിക്കുയോ ചെയ്തതു കൊണ്ട് നമ്മുടെ ഒരു പ്രശ്നവും പരിഹരിക്കാന്‍ കഴിയില്ല. അതു നമ്മള്‍ തന്നെ മുന്‍കൈയെടുത്ത് മുന്നോട്ടു വന്ന് ചെയ്യേണ്ട കാര്യമാണ്. ശരിയല്ലേയെന്നു കുമാര്‍ സങ്കക്കാര നിരാശരായി ഇരുന്ന രാജസ്ഥാന്‍ റോയല്‍സ് താരങ്ങളോടു ചോദിച്ചു.
മറ്റു മല്‍സരങ്ങളുടെ ഫലം എന്തു തന്നെയായാലും നമുക്ക് ഇനിയൊരു കളിയാണ് ബാക്കിയുള്ളത്. അതില്‍ വിജയിക്കുകയും വേണം. അതുകൊണ്ടു തന്നെ നിങ്ങള്‍ അതേക്കുറിച്ചായിരിക്കണം ചിന്തിക്കേണ്ടതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇതില്‍ നിന്നും പഠിക്കു, മുന്നോട്ട് പോവൂ. എനിക്കു നിങ്ങളുടെ വേദനയും നിരാശയും കാണാന്‍ സാധിക്കും.
— Rajasthan Royals (@rajasthanroyals) May 14, 2023
ഇന്നു ആരുടെയും പേര് എടുത്ത് പറയുന്നില്ല. നിങ്ങളില്‍ ഒരുപാട് പേര്‍ കഠിനാധ്വാനം ചെയ്തുവെന്നും നന്നായി പെര്‍ഫോം ചെയ്തുവെന്നുമറിയാം. ധര്‍മശാലയിലെത്തുമ്പോള്‍ നമുക്കു ഒരു ഗെയിമില്‍ കൂടി ഒറ്റക്കെട്ടായി ഒരുമിച്ചു നില്‍ക്കാം- കുമാര്‍ സങ്കക്കാര കൂട്ടിച്ചേര്‍ത്തു
Read more
വെള്ളിയാഴ്ചയാണ് റോയല്‍സിന്റെ അവസാനത്തെ ലീഗ് മല്‍സരം. ശിഖര്‍ ധവാന്‍ നയിക്കുന്ന പഞ്ചാബ് കിംഗ്സാണ് എതിരാളികള്‍. പ്ലേഓഫിലെത്താന്‍ ഇനി എന്തെങ്കിലും അത്ഭുതങ്ങള്‍ സംഭവിക്കണമെന്നിരിക്കെ അവസാന മത്സരത്തില്‍ വമ്പന്‍ ജയം നേടി തങ്ങളുടെ ഭാഗം ഭംഗിയാക്കാനാവും റോയല്‍സ് ശ്രമിക്കുക.