IPL 2024: 'ആക്രമണോത്സുകമായ ആഘോഷങ്ങള്‍ കൊണ്ട് ഐപിഎല്‍ കിരീടം നേടാനാവില്ല, അതിന് നന്നായി കളിക്കുക കൂടി വേണം'; ആര്‍സിബിയെ പരിഹസിച്ച് അമ്പാട്ടി റായിഡു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വീണ്ടും പരാജയപ്പെട്ടിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ പതിനേഴാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ എലിമിനേറ്റര്‍ പോര് ആര്‍സിബിയ്ക്ക് മറികടക്കാനായില്ല. ബാറ്റിംഗിലും ഫീല്‍ഡിംഗിലും അവര്‍ സാധാരണക്കാരായിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ തോല്‍പിച്ച ബെംഗളൂരു കളിക്കാര്‍ ഏറെ നേരം ആഘോഷിച്ചിരുന്നു. എന്നിരുന്നാലും, മുന്‍ ചെന്നൈ താരം അമ്പാട്ടി റായിഡുവിന് അത് അത്ര നന്നായി തോന്നിയില്ല. ഇപ്പോഴിതാ ടൂര്‍ണമെന്റില്‍നിന്ന് പുറത്തായതിന് ശേഷം ഫാഫ് ഡു പ്ലെസിസിന്റെ നേതൃത്വത്തിലുള്ള ഫ്രാഞ്ചൈസിയെ പരിഹസിച്ചു രംഗത്തുവന്നിരിക്കുകയാണ് അദ്ദേഹം.

ആക്രമണാത്മകമായ ആഘോഷങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് ഐപിഎല്‍ ട്രോഫി നേടാനാവില്ലെന്ന് ആര്‍സിബി മനസ്സിലാക്കണം. ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ച് വിജയം നേടാനാകില്ല. ട്രോഫി കരസ്ഥമാക്കാന്‍ നിങ്ങള്‍ക്ക് ശരിയായ ടീമും പ്ലേഓഫിലെ മികച്ച പ്രകടനവും ആവശ്യമാണ്.

ഇന്ത്യന്‍ കളിക്കാരെയും പ്രാദേശിക പരിശീലകരെയും ബെംഗളൂരുവിന് വിശ്വസിക്കേണ്ടിവരും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഇന്ത്യന്‍ പ്രതിഭകളെ നിങ്ങള്‍ക്ക് അവഗണിക്കാനാവില്ല. സിഎസ്‌കെ, മുംബൈ, കെകെആര്‍ എന്നീ ടീമുകള്‍ ഇന്ത്യന്‍ കളിക്കാരുടെ പ്രാധാന്യം മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ മികച്ച പ്രകടനം നടത്തുന്നത്- അമ്പാട്ടി റായിഡു പറഞ്ഞു.

അതേസമയം മെയ് 24ന് ക്വാളിഫയര്‍ 2ല്‍ രാജസ്ഥാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും.

Latest Stories

"അന്ന് അങ്ങനെ ചെയ്തതിൽ ഖേദിക്കുന്നു" - ഖത്തർ ലോകകപ്പിൽ നടന്ന സംഭവത്തെ കുറിച്ച് ജർമൻ ക്യാപ്റ്റൻ ജോഷുവ കിമ്മിച്ച്

ജയ്സ്വാളോ രോഹിത്തോ അല്ല! കോഹ്ലിക്ക് ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍ ആരെന്ന് പറഞ്ഞ് ഗാംഗുലി

'ഇടയ്ക്കിടെ ഉള്ളിലെ സംഘി പുറത്ത് വരുന്നത്'; പാണക്കാട് തങ്ങൾക്കെതിരായ പിണറായിയുടെ പരമാർശത്തിൽ രാഹുൽ, ആരോപണങ്ങളെല്ലാം ട്രോളി ബാഗ് പോലെ ട്രോളായി മാറും

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: കോഹ്‌ലിയോട് പ്രത്യേക അഭ്യര്‍ത്ഥനയുമായി മിച്ചല്‍ ജോണ്‍സണ്‍, ഓസ്‌ട്രേലിയയ്ക്ക് അത്ഭുതം!

രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്; ജാർഖണ്ഡിലും മഹാരാഷ്ട്രയിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ഓസ്‌ട്രേലിയ ആഘോഷിക്കുകയാണ്; ഓസീസ് മാധ്യമങ്ങളില്‍ ഫുള്‍ പേജ് വാര്‍ത്തകള്‍ നിറയുകയാണ്!

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്; പരസ്യപ്രചാരണം വൈകിട്ട് ആറിന് അവസാനിക്കും; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി കളക്ടര്‍

ബോർഡർ ഗവാസ്‌ക്കർ ട്രോഫി: ഇന്ത്യ ഇറങ്ങുന്നത് രോഹിത് ഇല്ലാതെ, ടീമിനെ നയിക്കാൻ ബുംറ

'മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു' കൊച്ചി വിട്ട് പോകുന്നതായി നടൻ ബാല

കേരളത്തിലെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്